ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

കോൺഗ്രസ്സിന്റെ പ്രവാസി സംഘടന യായ ഒഐസിസി പാണ്ടിക്കാട് സൗദി നാഷണൽ കമ്മിറ്റിയുടെ കീഴിൽ പാണ്ടിക്കാട് ഗവർ മെന്റ് ഹൈസ്കൂളിൽ നിർധനരായ വിദ്യാർത്ഥി കൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂളിൽ നടന്ന ചടങ്ങിന് പിടിഎ പ്രസിഡന്റ് കെഎം കൊടശ്ശേരി അധ്യക്ഷനായിരുന്നു. ഒഐസിസി പാണ്ടിക്കാട് സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് അമീർ പട്ടണത്ത് ഹെഡ്മാസ്റ്റർ കിഷോർ മാഷിന് കുട്ടികൾക്കുള്ള പഠനോപകാരണങ്ങൾ നൽകി ഉത്ഘാടനം നിർവഹിച്ചു.
ഒഐസിസി ഭാരവാഹികളായ ഖാലിദ് കിഴക്കേ പാണ്ടിക്കാട്, മാനു പൊറ്റയിൽ, ശാക്കിർ എംകെ, സാദിക്കലി കല ക്കര,പ്രിൻസിപ്പൾ സൗമിനി ടീച്ചർ, സീമ ലക്ഷ്മി ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി അൻവർ സാദത്ത് സ്വാഗതവും ശശികല ടീച്ചർ നന്ദിയും പറഞ്ഞു
