Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആക്രമണം തുടര്‍ന്നാല്‍ കൂടുതല്‍ വിനാശകരമായ പ്രതികരണം ഉണ്ടാകും’; ഇസ്രയേലിന് ഇറാന്റെ മുന്നറിയിപ്പ്


ടെഹ്റാന്‍: ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ കൂടുതല്‍ വിനാശകരമായ പ്രതികരണമുണ്ടാകുമെന്ന് ഇറാന്‍. സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ആണവ പദ്ധതി ഉപയോഗിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനും സഹകരിക്കാനും തയ്യാറാണ്. ഒരു കാരണവശാലും ആണവ പദ്ധതി പൂര്‍ണ്ണമായി നിര്‍ത്തി വെക്കില്ലെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ വ്യക്തമാക്കി.

ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മക്രോണുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെയാണ് പെസഷ്‌കിയാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രായേല്‍ ആക്രമിക്കുന്നത് തുടര്‍ന്നാല്‍ ഇറാന്റെ പ്രതികരണം കൂടുതല്‍ വിനാശകരമായിരിക്കും. ഫോണ്‍ സംഭാഷണത്തില്‍ ഇറാന്റെ കസ്റ്റഡിയിലുള്ള രണ്ട് ഫ്രഞ്ച് പൗരന്മാരെ മോചിപ്പിക്കാന്‍ ഇമ്മാനുവല്‍ മക്രോണ്‍ ഇറാന്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. അവരുടെ തടങ്കല്‍ മനുഷ്യത്വരഹിതവും അന്യായവുമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു.

ഇറാന്റെ ആണവ പദ്ധതിയില്‍ ഫ്രഞ്ച് പ്രസിഡന്റ് ആശങ്ക അറിയിച്ചു. ഇറാന്‍ ഒരിക്കലും ആണവായുധ ങ്ങള്‍ നേടരുത്. ഇറാന്‍ അവരുടെ ആണവ പദ്ധതികള്‍ സമാധാനപരമാണെന്ന് തെളിയിക്കണം. യുദ്ധം അവസാനിപ്പിക്കാനും വലിയ നാശങ്ങള്‍ തടയാനും ഇപ്പോഴും അവസരമുണ്ടെന്ന് വിശ്വസിക്കുന്നു വെന്നും മസൂദ് പെസഷ്‌കിയാനോട് മക്രോണ്‍ വ്യക്തമാക്കി. സമാധാനം സ്ഥാപിക്കാന്‍ ഫ്രാന്‍സും യൂറോപ്യന്‍ രാജ്യങ്ങളും ഇറാനുമായുള്ള ചര്‍ച്ചകള്‍ വേഗത്തിലാക്കുമെന്നും മക്രോണ്‍ കൂട്ടിച്ചേര്‍ത്തു.


Read Previous

ട്രംപിന്റെ തീരുമാനം ചരിത്രം മാറ്റിമറിക്കും; ഭൂമിയിലെ മറ്റൊരു രാജ്യത്തിനും ചെയ്യാൻ കഴിയാത്തതാണ് അമേരിക്ക ചെയ്തത്:വാനോളം പുകഴ്ത്തി നെതന്യാഹു

Read Next

റഡാറുകളെ കണ്ണുവെട്ടിച്ചെത്തിയ അതിഭീകര ‘പക്ഷി’, ടൊമഹോക്ക് മിസൈലുകള്‍ താഴ്‌ന്ന് പറക്കുന്നതിനാല്‍ ഇതിന് റഡാറുകളുടെ കണ്ണില്‍പ്പെടാനാകില്ല. ഇറാനില്‍ വര്‍ഷിച്ചത് ആറ് ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍- അറിയാം ഈ വിഷം ചീറ്റുന്ന മിസൈലുകളെ കുറിച്ച്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »