Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രാത്രിയില്‍ വാതിലില്‍ മുട്ടരുത്, കുറ്റവാളികളുടെ പട്ടികയിലുള്ളവരുടെ വീടുകളില്‍ പൊലീസിന് അതിക്രമിച്ച് കയറാന്‍ അധികാരമില്ല’


കൊച്ചി: സംശയിക്കപ്പെടുന്ന വ്യക്തികളുടേയോ കുറ്റവാളികളുടെ പട്ടികയിലുള്ളവരുടേയോ വീടുകളില്‍ രാത്രിയില്‍ വാതിലില്‍ മുട്ടാനോ അതിക്രമിച്ച് കയറാനോ പൊലീസിന് അവകാശമില്ലെന്ന് ഹൈക്കോടതി. ഇത്തരത്തില്‍ പെരുമാറിയ പൊലീസുകാരോട് വീട്ടില്‍ നിന്ന് ഇറങ്ങാന്‍ പറഞ്ഞതിന് ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ തടസം വരുത്തിയെന്ന് ആരോപിച്ച് കേസെടുത്തയാള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി. ജസ്റ്റിസ് വി ജി അരുണ്‍ ആണ് ഹര്‍ജി പരിഗണിച്ചത്.

കേരള പൊലീസ് മാനുവല്‍ പ്രകാരം കുറ്റവാളികളെ അനൗപചാരികമായി സൂക്ഷ്മമായി നിരീക്ഷിക്കാന്‍ മാത്രമേ അനുവാദമുള്ളൂ എന്ന് കോടതി പറഞ്ഞു. കേരള പൊലീസ് ആക്ടിലെ സെക്ഷന്‍ 39 പ്രകാരം എല്ലാ വ്യക്തികളും ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ നിയമപരമായ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥ രാണെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ കുറ്റവാളിയാണെന്ന സംശയത്തിന്റെ നിഴലിലുള്ളവരുടെ വാതിലില്‍ മുട്ടി വീടിന് പുറത്തേയ്ക്ക് വരാന്‍ ആവശ്യപ്പെടുന്നത് നിയമപരമായ നിര്‍ദേശമായി കണക്കാക്കാനാവില്ലെന്നും കോടതി പറഞ്ഞു.

അതിനാല്‍ പൊലീസ് ഉദ്യോഗസ്ഥരെ ജോലി ചെയ്യുന്നത് തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നതിന് ഹര്‍ജിക്കാരനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് കോടതി കൂട്ടിച്ചേര്‍ത്തു. കുറ്റവാളി കളായവരെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി വീട്ടിലുണ്ടോയെന്ന് ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ വീട്ടില്‍ പോയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഹര്‍ജിക്കാരന്‍ നിരസിക്കുകയും ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് പൊലീസിന്റെ ആരോപണം.


Read Previous

മാതൃഭൂമി മുന്‍ സീനിയര്‍ റിപ്പോര്‍ട്ടറും, തൃശൂര്‍ പ്രസ് ക്ലബ് മുന്‍ പ്രസിഡന്റുമായിരുന്ന മുതിർന്ന മാധ്യമ പ്രവർത്തകൻ എകെ വിജയന്‍ അന്തരിച്ചു

Read Next

എന്‍എസ്എസ് പരിപാടിയില്‍ ഭാരതാംബ ചിത്രം സ്ഥാപിക്കാന്‍ ശ്രമം; ആര്‍എസ്എസ് നേതാവിനെ ഇറക്കിവിട്ടു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »