Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

യുദ്ധത്തിനിടെ ഇറാനില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയില്‍ 5.1 തീവ്രത: ആണവ പരീക്ഷണം നടത്തിയോ എന്ന് സംശയം


ടെഹ്‌റാന്‍: ഇസ്രയേലുമായുള്ള പോരാട്ടം ശക്തമാകുന്നതിനിടെ ഇറാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. സംനാന്‍ നഗരത്തിന് തെക്കുപടിഞ്ഞാറ് 27 കിലോമീറ്റര്‍ അകലെ യാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇതോടെ വടക്കന്‍ ഇറാനില്‍ ശക്തമായ പ്രകമ്പനമുണ്ടായി.

പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുന്ന പശ്ചാത്തലത്തില്‍ ഇറാന്‍ ആണവ പരീക്ഷണം നടത്തിയതി ന്റെ ഫലമായാണോ ഈ പ്രകമ്പനമെന്ന ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഭൂചലനത്തില്‍ ആളപായ മില്ലെന്നും നേരിയ നാശനഷ്ടങ്ങള്‍ മാത്രമാണുള്ളതെന്നും ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ‘ഇര്‍ന’ റിപ്പോ ര്‍ട്ട് ചെയ്തു. ഇറാന്റെ സംനാന്‍ മിസൈല്‍ കോംപ്ലക്‌സും സംനാന്‍ ബഹിരാകാശ കേന്ദ്രവും സ്ഥിതി ചെയ്യുന്നത് ഈ പ്രദേശത്താണ്.

അറേബ്യന്‍, യുറേഷ്യന്‍ ടെക്റ്റോണിക് പ്ലേറ്റുകള്‍ കൂടിച്ചേരുന്ന ആല്‍പൈന്‍-ഹിമാലയന്‍ സീസ്മിക് ബെല്‍റ്റിനടുത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ ലോകത്തിലെ ഏറ്റവും ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇറാന്‍. ഓരോ വര്‍ഷവും ശരാശരി രണ്ടായിരത്തിലധികം ചെറുതും വലുതുമായ ഭൂകമ്പങ്ങള്‍ രാജ്യത്ത് അനുഭവപ്പെടുന്നതാണ് എന്നതിനാല്‍ യഥാര്‍ത്ഥ ഭൂകമ്പമാകാനുള്ിള സാധ്യതയും തള്ളി കളായാനാവില്ല.


Read Previous

കേരളം മുന്നോട്ട് നടക്കുമ്പോൾ ഇന്ത്യ നടക്കുന്നത് പിന്നോട്ട്; സീബ കൂവോട്, ഏരിയാ സമ്മേളനങ്ങള്‍ക്ക് തുടക്കമായി

Read Next

ഇറാഖ് യുദ്ധകാലത്തെ നുണകളെ ഇത് ഓർമിപ്പിക്കുന്നു”, ഇറാനിലെ യുഎസ് ആക്രമണത്തെ അപലപിച്ച് സിപിഎം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »