Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അന്‍വറിന് മുന്നില്‍ വാതില്‍ അടച്ചിട്ടില്ല, യുഡിഎഫില്‍ ഉണ്ടായിരുന്നെങ്കില്‍ നന്നായേനെ: സണ്ണി ജോസഫ്


മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണലില്‍ കരുത്തുകാട്ടിയ സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വറിന് മുന്നില്‍ വാതില്‍ അടച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പി വി അന്‍വറി ന്റെ മുന്നില്‍ യുഡിഎഫ് വാതില്‍ അടച്ചിട്ടില്ല. യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ പരസ്യമായി തള്ളിയതു കൊണ്ടാണ് പി വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനം അന്ന് നടക്കാതെ പോയത്. ഇപ്പോഴും വാതില്‍ അടച്ചിട്ടില്ല. യുഡിഎഫ് പ്രവേശനം സംബന്ധിച്ച് ഇനിയും ചര്‍ച്ചയാകാമെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ് ആയതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. ‘തെര ഞ്ഞെടുപ്പിലെ നേട്ടം തന്റെ മാത്രമല്ല. കെപിസിസി പ്രസിഡന്റ് ഒറ്റയ്ക്കല്ല. കരുത്തുറ്റ ടീമാണ്. യുഡി എഫ് അതിശക്തമാണ്. ജനപിന്തുണ ലഭിച്ചതാണ് ആര്യാടന്‍ ഷൗക്കത്തിന്റെ മുന്നേറ്റത്തിന് വഴിതെളി യിച്ചത്. ജനങ്ങളോട് നന്ദി പറയുന്നു. ഈ ടീംവര്‍ക്ക് തുടരുക തന്നെ ചെയ്യും.2026ന്റെ വിജയത്തിന്റെ ചവിട്ടുപടിയായി നിലമ്പൂര്‍ മാറും. പി വി അന്‍വര്‍ കൂടെ ഉണ്ടായിരുന്നെങ്കില്‍ നന്നായേനെ’- പി വി അന്‍വറിന്റെ മുന്നേറ്റം സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി സണ്ണി ജോസഫ് പറഞ്ഞു.

പി വി അന്‍വറിനെ യുഡിഎഫിന്റെ ഭാഗമാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. പി വി അന്‍വര്‍ 15000നും 20000 നും ഇടയില്‍ വോട്ടുപിടിക്കും.പി വി അന്‍വറിന്റെ മുന്നില്‍ യുഡിഎഫ് വാതില്‍ അടച്ചിട്ടില്ല. അത് മാധ്യമങ്ങളുടെ സൃഷ്ടിയാണ്. യുഡിഎഫ് പ്രവേശനം സംബന്ധിച്ച് വീണ്ടും ചര്‍ച്ചയാകാമെന്നും അദ്ദേഹം സൂചന നല്‍കി.


Read Previous

പിടിച്ചത് എല്‍ഡിഎഫ് വോട്ട്, ഇത് പിണറായിസത്തിന് എതിരായ പോരാട്ടം’; പി വി അന്‍വര്‍

Read Next

‘ഈ ജയം കാണാന്‍ അദ്ദേഹം ഇല്ലല്ലോ, ഉമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഷൗക്കത്ത്’; ആര്യാടന്‍ കുടുംബത്തില്‍ വൈകാരിക നിമിഷങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »