Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സുലൈ എഫ്.സി സൂപ്പർ കപ്പ് സെമി, ഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ച


റിയാദ് : എക്യുഎസ് അഡ്വർടൈസിങ് കമ്പനി മുഖ്യ പ്രയോജകരായി സുലൈ എഫ്.സി റിയാദ് സംഘടി പ്പിക്കുന്ന ഒന്നാമത് സൂപ്പർ കപ്പിന്റെ സെമി ലൈൻഅപ്പ് ആയി. കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളി ലായി നടന്ന മത്സരങ്ങളിൽ 12 ടീം പുറത്തായി 4 ടീം സെമിയിലേക്ക് പ്രവേശിച്ചു. മാസങ്ങളായി റിയാദി ൽ ഫുട്ബാൾ ടൂർണമെന്റുകൾ നടക്കാത്തത് കൊണ്ട് വൻ ഫുട്ബോൾ ആരാധകരാണ് അൽ ഇസ്‌കാൻ സ്റേഡിയത്തിലേക്ക് എത്തിച്ചേർന്നത്.

ഫവാസ് (റോയൽ ഫോക്കസ് ലൈൻ എഫ് സി), നിഷാൻ (റിയാദ് ബ്ലാസ്റ്റേഴ്‌സ്), ആഷിഖ് (അസീസിയ്യ സോക്കർ), സോമു (ആസ്റ്റർ സനദ് എഫ്.സി), ഹസീം (യൂത്ത് ഇന്ത്യ എഫ്.സി) ജിൻഷാദ് (എഫ്.സി ദാറുൽ ബൈല), സഫ്‌വാൻ (പ്രവാസി സോക്കർ സ്പോർട്ടിങ്), റിസ്‌വാൻ (റെയിൻബൊ എഫ്.സി), ഷിബിൽ (റിയാദ് ബ്ലാസ്റ്റേഴ്‌സ്), അഖിൽ (യൂത്ത് ഇന്ത്യ എഫ്.സി), സഹദ് അക്കായ് (എഫ്.സി ദാറുൽ ബൈല) എന്നിവർ വിവിധ മത്സരങ്ങളിൽ മാൻ ഓഫ് ദി പുരസ്‌കാരങ്ങൾ നേടി.

ടൂർണമെന്റ്  എക്യുഎസ് അഡ്വർടൈസിങ് കമ്പനി മാനേജിങ് ഡയറക്ടർ അനീഷ് കിക്ക് ഓഫ് ചെയ്‌തു ഉൽഘാടനം ചെയ്‌തു. റിയാദിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് അറിയപ്പെടുന്ന സിദ്ധീഖ് തുവ്വൂർ വിശിഷ്ടാതിഥി ആയിരുന്നു. വിർചുഅൽ സൊല്യൂഷൻ ട്രാൻസ്പോർടാഷൻ & ലോജിസ്റ്റിക് കമ്പനി പ്രധിനിധികളായ അർഷാദ്, അൻഷിഫ്, സാബിത് എന്നിവർ സന്നിഹിതരായിരുന്നു.  

ഈ സൂപ്പർ കപ്പിലേക്കുള്ള വിന്നേഴ്‌സ് പ്രൈസ് മണി സ്പോൺസർ ചെയ്‌തത്‌ എക്യുഎസ് അഡ്വർടൈ സിങ് കമ്പനിയും റണ്ണേഴ്‌സ് പ്രൈസ് മണി സ്പോൺസർ ചെയ്‌തത്‌ ഹനാദി ട്രേഡിങ്ങ് കമ്പനിയും എല്ലാ മത്സരങ്ങളിലുമുള്ള മാൻ ഓഫ് ദി മാച്ച് ഗിഫ്റ്റ് സ്പോൺസർ ചെയ്‌തത്‌ ഷിനു കാർ മെയിൻറ്റനൻസും അറേബ്യൻ ആക്‌സസും സംയുക്തമായിട്ടാണ്. വിർചുഅൽ സൊല്യൂഷൻ ട്രാൻസ്പോർടാഷൻ & ലോജി സ്റ്റിക് കമ്പനി സ്പോൺസർ ചെയ്‌ത വളണ്ടിയർക്കുള്ള ജേഴ്‌സി ഗ്രൗണ്ടിൽ വെച്ച് ക്ലബ് പ്രധിനിധി നഫീർ, റഫീഖ് എന്നിവരിൽ നിന്നും വളണ്ടിയ ക്യാപ്റ്റൻ അബ്ദുല്ല   എന്നിവർ ഏറ്റുവാങ്ങി.

നിബു സകീർ (എം.ഡി  ബ്രദേഴ്‌സ്‌ ഗ്രൂപ്പ് സൗദി അറേബ്യ),  അർഷാദ് (വിർചുഅൽ സൊല്യൂഷൻ ട്രാൻ സ്പോർടാഷൻ & ലോജിസ്റ്റിക് കമ്പനി), റിഫ പ്രധിനിധികളായ ബഷീർ ചേലേമ്പ്ര, സൈഫു കരുളായി, ശകീൽ എന്നിവരും ജലീൽ, സകരിയ, ഹാഷിഫ്, ശകീൽ, ഫർഹാൻ, അബു, കബീർ, അഫ്രിഡ്, സഫു, യൂസുഫ്, റിസ്‌വാൻ, ഷബീർ അലി, ശുകൂർ, അമീൻ എന്നിവർ വിവിധ മത്സരങ്ങളിൽ കളിക്കാരെ പരിചയപ്പെട്ടു.

അടുത്ത വെള്ളിയാഴ്ച നടക്കുന്ന വൈകിട്ട് 6 മണിക്ക് ആദ്യ സെമി ഫൈനൽ മത്സരത്തിൽ അസീസിയ്യ സോക്കർ, ഫ്യൂചർ മൊബിലിറ്റി ലോജിസ്റ്റിക് യൂത്ത് ഇന്ത്യ എഫ്.സിയുമായും ഈത്താർ ഹോളിഡേയ്‌സ് റിയാദ് ബ്ലാസ്റ്റേഴ്‌സ് എഫ്.സി, എഫ്.സി ദാറുൽ ബൈല യുമായും ഏറ്റുമുട്ടും.  

സഫ മക്ക പോളിക്ലിനിക് ആണ് മെഡിക്കൽ ചെയ്‌തത്‌. റിഫ റഫറിങ് പാനൽ മെമ്പർമാരായ നാസർ എടക്കര, അമീർ അലി, ശരീഫ്, അൻസാർ, മാജിദ് എന്നിവർ കളികൾ നിയന്ദ്രിച്ചു. നിഷാദ്, നൗഷാദ് ചക്കാല, ഷബീർ, അബ്‌ദു, ഹബീബ്, ഷഹൽ എന്നിവർ ടെക്നിക്കലും നിയന്ദ്രിച്ചു. തുഫൈൽ, അനീസ്, ഇർഷാദ്, മിനാജ്, അനസ്, അറഫാത്ത്, റിച്ചു, സുനീർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


Read Previous

ബഹിരാകാശത്തേക്ക് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാവാൻ ശുഭാൻഷു ശുക്ല, യാത്ര ആംരംഭിച്ചു

Read Next

അന്‍വറിന്റെ യുഡിഎഫ് പ്രവേശനം തുലാസില്‍, വാതില്‍ തുറക്കില്ല?; സതീശന്റെ നിലപാടിന് മുന്നണിയില്‍ പിന്തുണയേറുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »