Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഏറ്റുമുട്ടലിന് ഇല്ല, അതിനര്‍ത്ഥം വഴങ്ങും എന്നല്ല’; ഭാരതാംബ വിവാദത്തില്‍ ചര്‍ച്ചക്ക് തയ്യാറെന്ന് ഗവര്‍ണര്‍


തിരുവനന്തപുരം: ഭാരതാംബ വിവാദത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. താന്‍ ആരുടെയും ആദര്‍ശത്തെ എതിര്‍ക്കുന്നില്ല. തനിക്ക് തന്റേതായ വിശ്വാസങ്ങളുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ‘ഏറ്റുമുട്ടലിന് ഇല്ലെന്നാണ് ഞാന്‍ വന്നപ്പോള്‍ പറഞ്ഞത്, അതിനര്‍ത്ഥം വഴങ്ങും എന്നല്ലെന്നും’ ഗവര്‍ണര്‍ കേരള സര്‍വകലാശാല സെനറ്റ് ഹാളിലെ പരിപാടിയില്‍ പറഞ്ഞു.

ഇന്നത്തെ പ്രതിഷേധം എന്തിനാണെന്ന് മനസ്സിലാകുന്നില്ല. സംസാരിക്കാന്‍ പോലും അനുവദിക്കാത്ത തരത്തിലുള്ള അസഹിഷ്ണുത അംഗീകരിക്കാന്‍ കഴിയില്ല. ആരേയും ലക്ഷ്യമിടാനില്ല. ഈ അടിയന്ത രാവസ്ഥ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധത്തിനിടെ വേദിയിലെത്തിയ ഗവര്‍ണര്‍ അടിയന്തരാവസ്ഥ കാലം ഓര്‍മിപ്പിച്ച് കൊണ്ടാണ് തന്റെ പ്രസംഗം ആരംഭിച്ചത്. 50 വര്‍ഷം മുമ്പ് ജനാധിപത്യത്തിനുണ്ടായ മുറിവാണ് അടിയന്തരാവസ്ഥ. ജനാധിപത്യത്തിലെ കറുത്ത ചരിത്രമായിരുന്നു അത്. ജനാധിപത്യം ഇന്ത്യക്കാര്‍ പൊരുതി നേടിയതാണെ ന്നും ഗവര്‍ണര്‍ പ്രസംഗത്തിനിടെ പറഞ്ഞു.

അടിയന്തരാവസ്ഥയുടെ അന്‍പത് ആണ്ടുകള്‍ എന്ന പേരില്‍ ശ്രീ പദ്മനാഭ സേവാസമിതി കേരള സര്‍വക ലാശാലയുടെ സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചതാണ് വിവാദമായത്. പരിപാടിക്കിടെ എസ്എഫ്‌ഐ-കെഎസ്യു പ്രവര്‍ത്തകരും പ്രതിഷേധിച്ചത് സംഘര്‍ഷ ത്തില്‍ കലാശിച്ചു.


Read Previous

ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ക്കും വലിയ കേടുപാടുകള്‍; ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത്

Read Next

ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമ, നഷ്ടം നികത്താന്‍ ചാരവൃത്തി, ഓപ്പറേഷന്‍ സിന്ദൂറിനിടയിലും ഐഎസ്‌ഐക്ക് രഹസ്യങ്ങള്‍ കൈമാറി; നാവികസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »