Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എം സ്വരാജിനും ഇന്ദുഗോപനും അനിതാ തമ്പിക്കും സാഹിത്യ അക്കാദമി പുരസ്‌കാരം; വിശിഷ്ടാംഗത്വം രണ്ടുപേര്‍ക്ക്


തൃശുര്‍: കേരള സാഹിത്യ അക്കാദമിയുടെ 2024ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള പുരസ്‌കാരം ജി ആര്‍ ഇന്ദുഗോപനും കവിതയ്ക്കുള്ള പുരസ്‌കാരം അനിത തമ്പിയും ചെറുകഥയ്ക്കുള്ള പുരസ്‌കാരം വി ഷിനുലാലും നേടി. മുതിര്‍ന്ന എഴുത്തുകാരായ കെവി രാമകൃഷ്ണന്‍, ഏഴാച്ചേരി രാമചന്ദ്രന്‍ എന്നിവര്‍ക്ക് അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ചു.

ഇന്ദുഗോപന്റെ ‘ആനോ’ എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ‘മുരിങ്ങ വാഴ കറിവേപ്പ്’ എന്ന കവിതയ്ക്ക് അനിത തമ്പിയും ‘ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര’ എന്ന കഥയ്ക്ക് വി ഷിനിലാലും പുരസ്‌കാരത്തിന് അര്‍ഹമായി.

നാടകം: ശശിധരന്‍ നടുവില്‍, സാഹിത്യവിമര്‍ശനം: ജി ദിലീപ്, വൈജ്ഞാനിക സാഹിത്യം: ദീപക് വി, ജീവചരിത്രം/ ആത്മകഥ: ഡോ. കെ രാജശേഖരന്‍ നായര്‍, യാത്രാവിവരണം: കെആര്‍ അജയന്‍, വിവര്‍ ത്തനം: ചിഞ്ജു പ്രകാശ്, ബാലസാഹിത്യം: ഇഎന്‍ ഷീജ, ഹാസസാഹിത്യം: നിരഞ്ജന്‍.

ഇരുപത്തയ്യായിരം രൂപയും ഫലകവും സാക്ഷ്യപത്രവും ഉള്‍കൊള്ളുന്നതാണ് പുരസ്‌കാരം. വിശിഷ്ടാംഗത്വത്തിന് അമ്പതിനായിരം രൂപയും രണ്ടു പവന്റെ സ്വര്‍ണ്ണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം.സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് പികെ എന്‍ പണിക്കര്‍, പയ്യന്നൂര്‍ കുഞ്ഞിരാമന്‍, എംഎം നാരായണന്‍, ടികെ ഗംഗാധരന്‍, കെഇഎന്‍, മല്ലികാ യൂനിസ് എന്നിവരും അര്‍ഹരായി. 30,000 രൂപയും സാക്ഷ്യപത്രവും ഫലകവും പൊന്നാടയുമാണ് പുരസ്‌കാരം. വിലാസിനി പുരസ്‌കാരത്തിന് അര്‍ഹമായ കൃതി ഇല്ല.

എന്‍ഡോവ്‌മെന്റ് അവാര്‍ഡുകള്‍

സിബി കുമാര്‍ അവാര്‍ഡ്- എം സ്വരാജ്, കുറ്റിപ്പുഴ അവാര്‍ഡ് ഡോ. എസ്എസ് ശ്രീകുമാര്‍, ജിഎന്‍പിള്ള അവാര്‍ഡ് സൗമ്യ കെസി, ഡോ. ടിഎസ് ശ്യാം കുമാര്‍, ഗീതാ ഹിരണ്യന്‍ അവാര്‍ഡ് സലീം ഷെരീഫ്, യുവകവിതാ അവാര്‍ഡ് ദുര്‍ഗ്ഗാ പ്രസാദ്, തുഞ്ചന്‍ സ്മാരക പ്രബന്ധമത്സരം ഡോ. പ്രസീദ എന്നിവരും അര്‍ഹമായി.


Read Previous

ഡിങ്കി ബോട്ട് തകരാറിലായി; ആര്യാടൻ ഷൗക്കത്തും സംഘവും കാട്ടിൽ കുടുങ്ങി

Read Next

പല തെരഞ്ഞെടുപ്പു ജയിച്ചിട്ടും എന്നെ ആരും ‘ക്യാപ്റ്റനെ’ന്ന് വിളിച്ചില്ല; പരിഭവവുമായി ചെന്നിത്തല; ക്യാപ്റ്റനല്ല, ‘മേജര്‍’ എന്ന് വിഡി സതീശന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »