Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അത്ഭുതം… ഭൂമിയുടെ കാഴ്ച അതീവ സുന്ദരം; ഒരു കുഞ്ഞിനെപ്പേലെ ഇവിടെ നടക്കാനും ഭക്ഷണം കഴിക്കാനും പഠിക്കുന്നു’: ബഹിരാകാശത്ത് നിന്ന് ശുഭാംശു ശുക്ല


ഫ്ളോറിഡ: ആക്‌സിയം 4 ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായുള്ള യാത്രയ്ക്കിലെ ഇന്ത്യക്കാര്‍ക്ക് നമസ്‌കാരം പറഞ്ഞ് ഇന്ത്യന്‍ വ്യോമസേനാ ഗ്രൂപ്പ് കമാന്‍ഡര്‍ ശുഭാംശു ശുക്ല. വിഡിയോ സന്ദേശത്തി ലൂടെയായിരുന്നു ശുഭാംശു ശുക്ല ഉള്‍പ്പെടെയുള്ളവര്‍ ഭൂമിയുമായി സംവദിച്ചത്. ‘എല്ലാവര്‍ക്കും നമസ്‌ കാരം, ബഹിരാകാശത്ത് നിന്നുള്ള നമസ്‌കാരം’ എന്ന വാചകത്തോടെ ആയിരുന്നു ശുഭാംശു ശുക്ല സംസാരിച്ച് തുടങ്ങിയത്. ‘ക്രൂ അംഗങ്ങള്‍ക്കൊപ്പം ബഹിരാകാശ യാത്രയുടെ ആവേശത്തിലാണ് ഞാന്‍. അത്ഭുതം എന്നതിന് അപ്പുറത്തേക്ക് മറ്റൊന്നും പറയാനില്ല. ഭ്രമണ പഥത്തില്‍ നിന്നുള്ള ഭൂമിയുടെ കാഴ്ച അതീവ സുന്ദരമാണ്.

പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു വരികയാണ്. നന്നായി ഉറങ്ങാന്‍ കഴിഞ്ഞു. ബഹിരാകാശ ത്ത് എങ്ങനെ നടക്കാമെന്നും ഭക്ഷണം കഴിക്കാമെന്നും ഒരു കുഞ്ഞിനെ പോലെ പഠിക്കുകയാണ്. തെറ്റുകള്‍ വരുത്തുന്നത് നല്ലതാണ്, മറ്റുള്ളവര്‍ അത് ചെയ്യുന്നത് കാണാനും’- ശുഭാംശു പറഞ്ഞു.

ഇന്നലെ ഉച്ചയ്ക്ക് 12.01 ന് ഫ്ളോറിഡയിലെ നാസ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു ആക്സിയം 4 ദൗത്യത്തിന്റെ വിക്ഷേപണം. സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കന്‍ 9 റോക്കറ്റാണ് പേടകവുമായി കുതിച്ചത്. ഡ്രാഗണ്‍ പേടകം ഇന്ത്യന്‍ സമയം ഇന്ന് വൈകുന്നേരം 4.31 ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്യും.

ഇതോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാകും ശുഭാംശു ശുക്ല. രാകേഷ് ശര്‍മയ്ക്ക് ശേഷം ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യാക്കാരനും. 14 ദിവസത്തെ ഗവേഷണ, നിരീക്ഷണങ്ങള്‍ക്ക് ശേഷം നാലംഗ സംഘം ഭൂമിയിലേക്ക് മടങ്ങും.


Read Previous

നവവരനെ കൊന്നു തള്ളി, ഹണിമൂണ്‍ മോഡല്‍ കൊല തെലങ്കാനയിലും; യുവതിയും കാമുകനും അറസ്റ്റില്‍

Read Next

മാധ്യമ പ്രവര്‍ത്തകയായി ഇറാനിലെത്തി; ഖൊമേനിയുടെയും സുലൈമാനിയുടെയും ‘സുഹൃത്താ’യി: സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തി ഇസ്രയേലിന്റെ ചാരവനിത

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »