Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്രവാസത്തില്‍ എഴുത്തും വായനയും കുറഞ്ഞു വരുന്നു; സാഹിത്യ-സാംസ്കാരിക പ്രവർത്തനങ്ങൾ സജീവമാക്കണം -ജോസഫ് അതിരുങ്കൽ


റിയാദില്‍ പാന്‍ ഇന്ത്യ ഫോറം സംഘടിപ്പിച്ച വായനാവാരം എഴുത്തുക്കാരന്‍ ജോസഫ്‌ അതിരുങ്കല്‍ ഉദ്ഘാടനം ചെയ്യുന്നു

റിയാദ്: ഗൽഫിലെ മറ്റ് രാജ്യങ്ങളിലെ സാഹിത്യവും സാംസ്കാരികവുമായി ബന്ധപ്പെട്ട ചർച്ചുകളും പ്രദർശനങ്ങളും പ്രവർത്തനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ റിയാദിൽ ഇത്തരം കാര്യങ്ങൾ കുറവാണെന്നും ഇവിടെയും സാഹിത്യ-സാംസ്കാരിക പ്രവർത്തനങ്ങൾ സജീവമാക്കണമെന്നും പ്രമുഖ പ്രവാസ സാഹിത്യകാരൻ ജോസഫ് അതിരുങ്കൽ .സൗദി അറേബ്യയിലെ റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പാൻ ഇന്ത്യ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായനാ വാരം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. .

ബത്ത്ഹയിലെ ഡി പാലസ് ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടിയിൽ പാൻ ഇന്ത്യഫോറം ചെയർമാൻ വി.കെ.റഫീഖ് ഹസൻ അധ്യക്ഷത വഹിച്ചു. ജീവ കാരുണ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് മുഖ്യപ്രഭാഷണവും മാധ്യമപ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ ആമുഖ പ്രഭാഷണവും നടത്തി.

സദസ്സ്

റിയാദ് എൻ.ആർ.കെ ഫോറം മുൻ ചെയർമാനും മാധ്യമ പ്രവർത്തകനുമായ അയൂബ് ഖാൻ സ്വാഗതവും മാധ്യമ പ്രവർത്തകനായ ഇസ്മയിൽ പയ്യോളി നന്ദിയും പറഞ്ഞു. കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് സി.പി മുസ്തഫ, ഒ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് സലിം കളക്കര, ദിശ സൗദി സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് കനകലാൽ, സാമൂഹ്യ പ്രവർത്തകനും മോട്ടിവേറ്ററുമായ ഇബ്രാഹിം സുബുഹാൻ എന്നിവർ പ്രസംഗിച്ചു. വിവിധ സംഘടനാ നേതാക്കളായ അബ്ദുള്ള വല്ലാഞ്ചിറ, യഹ്യ കൊടുങ്ങല്ലൂർ, രഘുനാഥ് പറശ്ശിനിക്കടവ്, സജീർ പൂന്തുറ, മുജീബ് ഉപ്പട, നൂറുദീൻ കൊടുങ്ങല്ലൂർ, ഗഫൂർ കൊയിലാണ്ടി, സലിം അർത്തിയിൽ, ബാലു കുട്ടൻ, അഷറഫ് കായംകുളം, റാഫി പാങ്ങോട്, റാഷിദ് ദയ, അൻസർ വർക്കല, മുസ്തഫ പാലക്കാട്, റിയാസ് ചിങ്ങത്ത്,റഫീക്ക് പാലക്കാട്, അഹമ്മദ് ഷബീർ, സജീർ ഖാൻ ചിതറ, മജീദ് ചെമ്മാട് , ഷിഹാബ് തൊണ്ടിയിൽ, ഷെരീക്ക് തെെക്കണ്ടി
തുടങ്ങിയവർ പങ്കെടുത്തു.


Read Previous

മലമ്പുഴ, ബാണാസുര സാഗര്‍ ഡാമുകള്‍ തുറന്നു; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 135 അടിയിലേക്ക്; നദീ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

Read Next

റിയാദ് കെ എം സി സി ആലപ്പുഴ ജില്ലാകമ്മറ്റി, പി കെ ഷാജി പ്രസിഡണ്ട്‌

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »