Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും ഒഴിവാക്കണം’: വിവാദ പ്രസ്താവനയുമായി ആര്‍.എസ്.എസ് നേതാവ്


ന്യൂഡല്‍ഹി: ‘സോഷ്യലിസം, മതേതരത്വം’ എന്നീ പദങ്ങള്‍ ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആര്‍.എസ്.എസ് നേതാവ് ദത്താത്രേയ ഹൊസബലേ. അടിയന്തരാവസ്ഥ കാലത്താണ് ഈ പദങ്ങള്‍ നിര്‍ബന്ധിതമായി ചേര്‍ത്തതെന്നാണ് ഹൊസബലേ പറയുന്നത്. അടിയന്തരാ വസ്ഥയുടെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ഡല്‍ഹിയിലെ ഡോ. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെ ആയിരുന്നു ദത്താത്രേയയുടെ വിവാദ പരാമര്‍ശം.

അമ്പത് വര്‍ഷം മുമ്പ് 1975 ജൂണ്‍ 25 ന് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതിന് കോണ്‍ഗ്രസ് മാപ്പ് പറയണം. ഇന്ത്യന്‍ ജനാധിപത്യത്തെ നിര്‍വചിക്കുന്ന ‘സോഷ്യലിസം, മതേതരത്വം’ തുടങ്ങിയ പദങ്ങള്‍ അക്കാലത്ത് നിര്‍ബന്ധിതമായി ഭരണഘടനയില്‍ ചേര്‍ക്കപ്പെട്ടതാണ്. ഈ വാക്കുകള്‍ ഇനി അവിടെ വേണോ എന്ന് നമ്മള്‍ ചിന്തിക്കണം. അന്ന് ഇത് ചെയ്ത കോണ്‍ഗ്രസ് ഇതുവരെ ക്ഷമ ചോദിച്ചിട്ടില്ല ‘ – ദത്താത്രേയ പറഞ്ഞു.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ ദത്താത്രേയ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. പണ്ട് ഇത്തരം പദങ്ങള്‍ കൂട്ടിച്ചേര്‍ത്തവര്‍ ഇന്ന് ഭരണഘടന എന്ന് പറഞ്ഞ് നടക്കുകയാണ്. നിങ്ങളുടെ പൂര്‍വികരാണ് അത് ചെയ്തത്. അതിന് കോണ്‍ഗ്രസ് രാജ്യത്തോട് ക്ഷമ ചോദിക്കണമെന്നുമാണ് ആര്‍.എസ്.എസ് നേതാവിന്റെ ആവശ്യം.


Read Previous

അന്തര്‍വാഹിനികളില്‍ നിന്ന് കുതിക്കും; മണിക്കൂറില്‍ 9,261 കിലോമീറ്റര്‍ വേഗം, 8000 കിലോമീറ്റര്‍ പ്രഹര പരിധി: ഇന്ത്യയുടെ കെ 6 മിസൈല്‍ നിര്‍മാണം അന്തിമ ഘട്ടത്തില്‍

Read Next

വ്യാജ പരാതിയില്‍ കുടുക്കുമെന്ന ഭയം വേണ്ട’; കുട്ടികളുടെ ബാഗ് പരിശോധിക്കാന്‍ അധ്യാപകര്‍ മടിക്കേണ്ടെന്ന് മുഖ്യമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »