ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: സന്ദർശന വിസയിലെത്തി വിസ കാലാവധി കഴിഞ്ഞ് സൗദിയിൽ തുടരുന്നവർക്ക് ആശ്വാസം. സൗദി പാസ്പോർട്ട് ഡയറക്ടറ്റേ് വിസയുടെ കാലാവധി ഒരു മാസം കൂടി നീട്ടി നൽകി. ജൂൺ 27 മുതൽ ഒരു മാസത്തേക്കാണ് ആനുകൂല്യം. എല്ലാ തരത്തിലുമുള്ള സന്ദർശന വിസക്കാർക്കും ഈ ആനുകൂല്യം ലഭിക്കും. ഒരു മാസത്തേക്ക് വിസ നീട്ടാനുള്ള ഫീസും കാലാവധി കഴിഞ്ഞതിനുള്ള പിഴയും നൽകണം.
ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷിർ ഇ-സർവിസസ് പ്ലാറ്റ്‌ഫോമിലെ ‘തവാസുൽ’ സർവിസിലാണ് വിസ നീട്ടുന്നതിനുള്ള അപേക്ഷ നൽകേണ്ടത്. 30 ദിവസത്തിനുള്ളിൽ ഈ നടപടികൾ പൂർത്തീകരിച്ച് രാജ്യം വിടണം. ഇത് നിലവിൽ സൗദിയിൽ നിശ്ചിത സമയത്തിനകം തിരിച്ചുപോകാനാവാതെ കുടു ങ്ങിയ മുഴുവൻ സന്ദർശക വിസക്കാർക്കും ആശ്വാസം നൽകുന്നതാണ്.
കാലാവധി കഴിഞ്ഞ ഏത് സന്ദർശന വിസകളും പുതുക്കാം. ഇതിന് അപേക്ഷ നല്‍കേണ്ടത് വിസയുടെ സ്‌പോണ്‍സര്‍മാരാണ്. ബിസിനസ്, വർക്ക്, ഫാമിലി വിസിറ്റ്, സിംഗിള്‍, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ തുടങ്ങി കാലാവധി തീര്‍ന്ന എല്ലായിനം വിസകളിലും സൗദിയിൽ കഴിയുന്നവര്‍ക്ക് പുതിയ നിയമത്തിന്റെ ആനുകൂല്യത്തിൽ നിയമാനുസൃതം രാജ്യം വിടാന്‍ സാധിക്കും.
