Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഗാന്ധിജിയെ മാറ്റി നിർത്തി ഇന്ത്യ ചരിത്രം അപനിർമ്മിക്കാൻ ശ്രമിക്കുന്നത് ഇന്ത്യൻ ദേശീയതയോടുള്ള വെല്ലുവിളി; പി ഹരീന്ദ്രനാഥ്


മനാമ:ബഹ്റൈൻ നവകേരള കലാ സാഹിത്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ അപനിർമ്മിക്കപ്പെടുന്ന ചരിത്രം എന്ന വിഷയത്തിൽ പ്രഭാഷണവും ചർച്ചയും സംഘട്ടിപ്പിച്ചു ചരിത്രകാരൻ പി.ഹരീന്ദ്രനാഥ മുഖ്യ പ്രഭാഷണം നടത്തി.പ്രഭാഷണമികവ് കൊണ്ടും സഹൃദേയ പങ്കാളിത്തം കൊണ്ടും പരിപാടി ശ്രദ്ധേയ മായി. ഹിന്ദ്സ്വരാജ് വായിക്കാതെ സ്വാതന്ത്ര്യസമര ചരിത്ര പഠനം പൂർണ്ണമാകില്ല. ഇത് പഠിക്കാത്തവരാണ് ചരിത്രം വികലമാക്കുന്നത്.

ഭരണകൂട താല്പര്യങ്ങൾക്ക് അനുസരിച്ചു ഇന്ത്യാ ചരിത്രം എങ്ങനെ അപനിർമ്മിക്കപ്പെടുന്നു എന്നും ഗാന്ധിയൻ ദർശനങ്ങളുടെ പൊരുൾ പുതിയ കാലത്തെ രാഷ്ട്രീയ വിദ്യാർത്ഥികൾ മനസ്സിലാക്കേണ്ട തിന്റെ പ്രാധാന്യത്തെ കുറിച്ചും ഹരീന്ദ്രനാഥിൻ്റെ ഒന്നര മണിക്കൂർ നീണ്ട പ്രഭാഷണത്തിൽ വളരെ ആഴത്തിൽ സ്പർശിച്ചത് സദസ്സിന് നവ്യാനുഭവമായി മാറി.

നവകേരള സാഹിത്യ വേദിയുടെ കോർഡിനേറ്ററായ എസ്.വി.ബഷീറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജോ. സെക്രട്ടറി പ്രശാന്ത് മാണി യത്ത് സ്വാഗതവും സാഹിത്യ വേദി കൺവീനർ അനു യൂസഫ് നന്ദിയും പറഞ്ഞ ചടങ്ങിൽ എഴുത്തുകാരൻ ഡോ.വേണു തോന്നക്കൽ ആശംസയർപ്പിച്ചു .

തുടർന്ന് നടന്ന ചർച്ചയിൽ പ്രതിഭ നേതാക്കളായ ശ്രീജിത്, മിജോഷ് മൊറാഴ, മുൻ ഇന്ത്യൻ സ്ക്കൂൾ ജനറൽ സെക്രട്ടറി ഇ.എ.സലിം ,സാമൂഹ്യ പ്രവർത്തകരായ ചെമ്പൻ ജലാൽ, ബാബു കുഞ്ഞിരാമൻ, അഷറഫ് വി എസ് വി,ശിവദാസ് പുറമേരി ,അനു ബി കുറുപ്പ് ,ഹേമ വിശ്വംഭരൻ ,തുടങ്ങിയവരും നവകേരളയുടെ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.ചടങ്ങിൽ വെച്ച് ഹരീന്ദ്രനാഥിൻ്റെ പുതിയ കൃതിയായ മഹാത്മ ഗാന്ധി – കാലവും കർമപർവ്വവും 1869-1915 കോപ്പി നവകേരളയുടെ എക്സിക്യുട്ടീവ് കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് എ ൻ കെ ജയനും സെക്രട്ടറി എ കെ സുഹൈലും ചേർന്ന് ഏറ്റ് വാങ്ങി.


Read Previous

സൗദിയിൽ വാഹന അപകടത്തിൽ മരിച്ച മലയാളി പെൺകുട്ടിയുടെ മൃതദേഹം നാട്ടിലെത്തിച്ചു, ഖബറടക്കം ശനിയാഴ്ച രാവിലെ നാട്ടിക ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ

Read Next

ബഹ്റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു; പ്രവാസികളുടെ വിഷയങ്ങൾ ചർച്ചയായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »