ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

മനാമ: ബഹ്റൈൻ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു. അംബാസഡർ വിനോദ് കുര്യൻ ജേക്കബ് പങ്കെടുത്ത പരിപാടിയിൽ എംബസിയുടെ വെൽഫെയർ, കോൺസുലാർ ടീമുകളും അഭിഭാഷകരുടെ പാനലും സന്നിഹിതരായിരുന്നു. 40-ൽ അധികം ഇന്ത്യൻ പ്രവാസികളാണ് ഓപ്പൺ ഹൗസിൽ പങ്കെടുത്തത്. ബഹ്റൈനടക്കമുള്ള രാജ്യങ്ങളിൽ സമീപകാലത്തു ണ്ടായ സാഹചര്യങ്ങളിൽ ഇന്ത്യൻ സമൂഹം കാണിച്ച സഹകരണത്തെ അംബാസഡർ അഭിനന്ദിച്ചു. ബഹ്റൈൻ അധികൃതർ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഇന്ത്യൻ സമൂഹത്തിന് നൽകിയ പിന്തുണയ്ക്കും സഹകരണത്തിനും ബഹ്റൈൻ സർക്കാരിനോട് അംബാസഡർ നന്ദി രേഖപ്പെടുത്തി.
2025 ജൂൺ 21-ന് നടന്ന 11-ാമത് അന്താരാഷ്ട്ര യോഗാ ദിനാചരണത്തിൽ സജീവമായി പങ്കെടുത്ത ഇന്ത്യൻ സമൂഹത്തിനും അംബാസഡർ നന്ദി പറഞ്ഞു. അടുത്തിടെ ഇന്ത്യ സന്ദർശിക്കുകയും രണ്ടാമത് ഏഷ്യൻ യോഗാസന കായിക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുകയും ചെയ്ത ബഹ്റൈൻ യോഗാസന ടീമിന്റെ ഒരു പ്രതിനിധി സംഘവും ഓപ്പൺ ഹൗസിൽ പങ്കെടുത്തു.
ഈദ് അൽ അദ്ഹയോടനുബന്ധിച്ച് 20 ഇന്ത്യൻ പൗരന്മാരെ ബഹ്റൈൻ രാജാവ് പൊതുമാപ്പ് കൊടുത്ത് മോചിപ്പിച്ചതായി അറിയിച്ച അംബാസിഡർ 2023 ഡിസംബർ മുതൽ ആകെ 250 ഇന്ത്യൻ പൗരന്മാരെ ഇത്തരത്തിൽ മോചിപ്പിച്ചതായും വ്യക്തമാക്കി. ഈ മാസം എംബസി ഉദ്യോഗസ്ഥർ വനിത ജയിലും, ജൗ ജയിലും സന്ദർശിച്ച് തടവുകാരെ നേരിൽ കണ്ടതായും, വനിത ജയിലിലെ തടവുകാർക്ക് ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിലൂടെ സഹായ കിറ്റുകൾ നൽകിയതായും അംബാസിഡർ അറിയിച്ചു.
മെമ്പർഷിപ്പ് പാക്കേജുകൾ വാഗ്ദാനം ചെയ്യുന്ന ടൂർ ആൻഡ് ട്രാവൽ കമ്പനികൾക്കെതിരെ നിരവധി തട്ടിപ്പ് കേസുകൾ ഇന്ത്യൻ പൗരന്മാർ എംബസിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അത്തരം പാക്കേജുകൾ എടുക്കുന്നതിനും പണമടയ്ക്കുന്നതിനും മുമ്പ് കമ്പനികളുടെ യോഗ്യതകൾ ശ്രദ്ധാപൂർവ്വം പരിശോധി ക്കാൻ എംബസി എല്ലാ ഇന്ത്യൻ പൗരന്മാരോടും ആവശ്യപ്പെട്ടു. കോൺസുലാർ സേവനങ്ങളുമായി ബന്ധപ്പെട്ട് പുതിയ ഔട്ട്സോഴ്സ് ഏജൻസിയെ നിയമിച്ചിട്ടുണ്ടെന്നും, ഇവർ 2025 ഓഗസ്റ്റ് 01 മുതൽ പാസ് പോർട്ട്, വിസ, കോൺസുലാർ സേവനങ്ങൾ ഇവരിലൂടെ നൽകുമെന്നും അറിയിച്ച ഇന്ത്യൻ സ്ഥാനപതി ജൂലൈ 01 മുതൽ 2025 ജൂലൈ 31 വരെ ഈ സേവനങ്ങൾ ഇന്ത്യൻ എംബസിയിൽ തന്നെ നൽകുമെന്നും വ്യക്തമാക്കി.
