Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വി.എസിന്റെ ആരോഗ്യ നിലയിൽ മാറ്റമില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ


മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനില യിൽ മാറ്റമില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ഹൃദയാഘാതത്തെ തുടർന്നാണ് പട്ടം എസ്.യു.ടി. ആശുപത്രി യിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. വിവിധ സ്പെഷ്യലിസ്റ്റുകൾ അടങ്ങിയ പ്രത്യേക വിദഗ്ദ മെഡിക്കൽ സംഘത്തിൻ്റെ മേൽനോട്ടത്തിൽ അദ്ദേഹത്തിന്റെ ആരോഗ്യനില സസൂക്ഷ്മ‌ം വിലയിരുത്തി ചികിത്സ തുടരുകയാണ്.

ഹൃദയമിടിപ്പും ശ്വസനവും ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമം തുടരുന്നു. ജി സുധാകരന്‍, കെ സി വേണുഗോപാല്‍ ഉള്‍പ്പടെയുള്ള നേതാക്കല്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. വിഎസിനെ കാണാന്‍ പറ്റിയില്ലെന്നും മകന്‍ അരുണ്‍ കുമാറുമായി സംസാരിച്ചുവെന്നും സന്ദര്‍ശനത്തിന് ശേഷം ജി സുധാകരന്‍ പ്രതികരിച്ചു.

വിഎസിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു.വിഎസിന് ചെറിയൊരു ആശ്വാസമുണ്ട് എന്ന് പറയുന്നു. വിഎസ് ഫൈറ്റര്‍. ജീവിതം മുഴുവന്‍ വിഎസ് ഫൈറ്ററാണ്. എല്ലാ നല്ല കമ്മ്യൂണിസ്റ്റുകാരും ഫൈറ്റ് ചെയ്താണല്ലോ നിന്നത്. പാര്‍ട്ടിയിലെ ഫൈറ്റ് രൂക്ഷമായ കാലത്താണല്ലോ അവരൊക്കെ പാര്‍ട്ടിയില്‍ വന്നത്. ഇന്നത്തെ പോലെ അഡ്ജസ്റ്റ് ചെയ്ത് പോകണമെന്ന് അല്ലല്ലോ – അദ്ദേഹം പറഞ്ഞു.

101 വയസുള്ള അച്യുതാനന്ദൻ നിലവിൽ സിപിഎമ്മിലെ ഏറ്റവും മുതിർന്ന നേതാവാണ്. 2006 മുതൽ 2011 വരെ കേരളത്തിൻ്റെ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. 


Read Previous

സംസ്ഥാനത്ത് പ്രളയ സാധ്യതാ മുന്നറിയിപ്പ്; ഇന്ന് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Read Next

കണ്ടത് അതിരുകളില്ലാത്ത വിശാലമായ ഭൂമി’; ബഹിരാകാശത്ത് നിന്നു മോഡിയുമായി സംവദിച്ച് ശുഭാംശു ശുക്ല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »