ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

കൊടുവള്ളി /റിയാദ്: വിവിധ പരീക്ഷകളിൽ വിജയം കൈവരിച്ച വിദ്യാർത്ഥികളെ റിയാദ് കോഴിക്കോട് ജില്ല മുസ്ലീം ഫെഡറേഷൻ (കെ.ഡി.എം.എഫ് റിയാദ്) വിദ്യഭ്യാസ പ്രതിഭാ പുരസ്ക്കാരങ്ങൾ നൽകി ആദരിച്ചു. കൊടുവള്ളി ദാറുൽ അസ്ഹർ ഓഡിറ്റോറിയത്തിൽ “മെറിറ്റ് ഇവന്റ് 25” എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി സംഘടന മികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ദേയമായി. ചടങ്ങിൽ കെ.ഡി.എം.എഫ് റിയാദ് പ്രസിഡന്റ് മുഹമ്മദ് ശാഫി ഹുദവി ഓമശ്ശേരി അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് മുബശീർ തങ്ങൾ ജമലുല്ലൈലി പരിപാടി ഉൽഘാടനം ചെയ്തു.
പ്രവാസികളായഓരോ രക്ഷിതാക്കളും നടത്തുന്ന ത്യാഗത്തെ കുറിച്ച് നിങ്ങൾ ബോധവാൻമാരകണ മെന്നും, നിങ്ങൾക്ക് നൽകിയ ഈ പുരസ്കാരങ്ങൾ നാളത്തെ നിങ്ങളുടെ ഭാവിയിലേക്ക് പ്രചോദനങ്ങ ളാകട്ടെയെന്നും മുബശിർ തങ്ങൾ ജമലുല്ലൈലി പറഞ്ഞു. സമൂഹത്തിലെ തിൻമകളെ തിരിച്ചറിയുന്ന സംസ്കാര ബോധമുള്ള ഒരു തലമുറയാണ് ഇന്നത്തെ കാലത്ത് നമുക്ക് ആവശ്യമെന്നും അത്തരം കൂട്ടായ്മ കൾ ഇത്തരം സംഘ ബേധത്തിൽ നിന്നും രൂപപ്പെടണമെന്നും ഉൽഘാടന പ്രസംഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
കെ.ഡി.എം.എഫ് റിയാദ് മുഖ്യ രക്ഷാധികാരി മുസ്തഫ ബാഖവി മുഖ്യപ്രഭാഷണം നടത്തി. കലുഷിതമായ ഒരു കാലഘട്ടത്തിലാണ് നമ്മൾ ഓരോരുത്തരും ജീവിക്കുന്നത്, ആയതിനാൽ സമകാലിക സാഹച ര്യത്തിൽ വഴിവിട്ടു പോകുന്ന നമ്മുടെ മക്കളെ സംരക്ഷിക്കേണ്ട ആവശ്യകത ഈ കാലഘട്ടത്തിൽ അനി വാര്യമാണ്. അതുകൊണ്ട് നമ്മുടെ മുഴുവൻ കുടുംബങ്ങളും അള്ളാഹുവിന്റെ മാർഗ്ഗത്തിൽ വിശ്വാസ ത്തെ മുറുകെ പിടിച്ച് കൊണ്ടും പരസ്പരം സ്നേഹിച്ച് കൊണ്ടും ജീവിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
അബ്ദുള്ള ബാഖവി പ്രാർത്ഥനയും, നറ്റീവ് വിങ് ഫിനാൻസ് സെക്രട്ടറി അബ്ദുൽ സലാം കളരാന്തിരി ആമുഖ പ്രസംഗവും നടത്തി. കെ.എം.ഒ ഇസ്ലാമിക്ക് അക്കാദമി പ്രിൻസിപ്പാൾ മുഹമ്മദ് ഹൈതമി വാവാ ട്, ദാറുൽ അസ്ഹർ ഭാരവാഹികളായ സിദ്ധീഖ് ഫൈസി ജാറം കണ്ടി, ബഷീർ ഹാജി, എസ്.കെ .എസ്. എസ്.എഫ് കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് മുസ്തഫ ഹുദവി, അഹമ്മദ് കുട്ടി ദാരിമി കൊടു വള്ളി തുടങ്ങിയവർ അനുമോദന പ്രസംഗം നടത്തി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി അശ്റഫ് കുറ്റിക്കടവ്, മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജന. സെക്രട്ടറി മൊയ്തീൻ കോയ തുടങ്ങിയവർ വിദ്യാർത്ഥികൾക്കുള്ള ഫലകം സമ്മാനിച്ചു.
മുസ്തഫ ഹുദവി കൊടുവള്ളി,അബ്ദുസ്സലാം കളരാന്തിരി, ശരീഫ് തലപ്പെരുമണ്ണ, ശഹീൽ കല്ലോട്, സൈദ് അലവി ചീനി മുക്ക്, ഹാസിഫ് കളത്തിൽ, ഷംസീർ മാസ്റ്റർ, നാസിർ ചാലിക്കര എന്നിവർ വേദിയിൽ സന്നിഹിതരായി. സുബു അബ്ദുൽ സലാം, ഹഫ്സ അടിവാരം, റഷീദ ശരീഫ്, ഷാനിബ നാസർ ചാലക്കര, ഖൈറുന്നീസ സിദ്ധീഖ് മടവൂർ, ജുഹൈന ജുനൈദ് മാവൂർ, സജ്ന സൈദ് അലവി, ശാഹിദ ടീച്ചർ കരീറ്റി പറമ്പ്, ഇസ്മായിൽ പന്നൂർ,സഫറുള്ള കൂളിമാട്, അശ്റഫ് കൊടുവള്ളി, ഷരീഫ് കളരാന്തിരി, മുജീബ് റഹ്മാൻ മടപ്പള്ളി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.ചടങ്ങിൽ കെ.ഡി.എം.എഫ് നറ്റീവ് വിങ് കൺവീനർ അബ്ദുൽ കരീം പയോണ സ്വാഗതവും, നറ്റീവ് ചെയർമാൻ അബ്ദുൽ സമദ് പെരുമുഖം നന്ദിയും പറഞ്ഞു.
