ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

“കുട്ടികളിലെ മാനസിക സമ്മര്‍ദം ഇല്ലാതാക്കണം, അതിന് സൂംബ ഡാന്‍സ് ഗുണം ചെയ്യും”, മുഖ്യമന്ത്രി പിണറായി വിജയന് മുന്‍പ് പറഞ്ഞ വാക്കുകളാണിത്. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സൂംബാ ഡാന്‍സ് ചെയ്യിപ്പിക്കാന്‍ മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ സ്കൂളില്‍ പദ്ധതി നടപ്പിലാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന് കുട്ടിയോട് മുഖ്യമന്ത്രി നിര്‍ദേശി ക്കുകയും ചെയ്തു. അതിന് ശേഷമാണ് വിദ്യാഭ്യാസ വകുപ്പ് ഈ നടപടികളൊക്കെ കൈകൊണ്ടത്. കേരളത്തിലെ എല്ലാ സ്കുളിലും സൂംബ ഡാന്‍സ് നടപ്പിലാക്കുമെന്നായതോടെ പൊടുന്നനെ വിവാദവും ഉയര്‍ന്നു. കുട്ടിയുടുപ്പിട്ട് ഇഴകി ചേര്‍ന്നുള്ള നൃത്തപരിപാടിയാണ് സൂംബ എന്ന തരത്തില്‍ വരെ ആരോപണം ഉയര്‍ന്നു. സൂംബ സ്കൂളില്‍ വേണ്ടായെന്ന് ഒരു പക്ഷവും വേണമെന്ന് മറ്റൊരു പക്ഷവും. സത്യത്തില്‍ എന്താണ് സൂംബ? അതിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണ്? കുട്ടികളില്‍ അത് എത്രമാത്രം ഗുണം ചെയ്യും? സൂംബയെ കുറിച്ച് വിശദമായി അറിയാം.
ആസ്വദിച്ച് ചെയ്യാമെന്നതുകൊണ്ട് തന്നെ സൂംബ പോലുള്ള നൃത്തവ്യായാമത്തിന് ആരാധകര്‍ ഏറെ യാണ്. പ്രായഭേദമന്യേ ഈ വ്യായാമം ചെയ്യാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതകളി ലൊന്ന്. നൃത്തവും സംഗീതവും ചേര്‍ന്ന വ്യായാമാണ്. അതുകൊണ്ട് തന്നെയാണ് സൂംബ ജനപ്രിയ മാകുന്നതും.

മനസിനും ശരീരത്തിനും ഉന്മേഷം
പാട്ടിന്റെ താളത്തിനൊപ്പം ചുവടുവയ്ക്കുന്ന ഒരു തരം വര്‍ക്കൗട്ടാണ് സൂംബ. ചുരുക്കി പറഞ്ഞാല്‍ വിവിധ നൃത്തങ്ങളുടെ സമന്വയമായ ഡാന്‍സ് ഫിറ്റ്നസ് പ്രൊഗ്രാം വര്‍ക്കൗട്ട്. അത് ആസ്വദിച്ച് ചെയ്യുന്നതിലൂടെ മനസിന് സന്തോഷം പകരുന്നുണ്ട്. പ്രായഭേദമന്യേ ഈ വര്‍ക്കൗട്ടില്‍ പങ്കാളികളാവാം. ഏത് മടിയന്മാ രേയും സൂംബയ്ക്ക് ആകര്‍ഷിക്കാനുള്ള കഴിവുണ്ട്. തടി കുറയ്ക്കാനും ശരീരത്തിന് ആകാരഭംഗി നേടിയെടുക്കാനും സൂംബ സഹായിക്കും. മാത്രമല്ല മാനസിക പിരിമുറുക്കം കുറയ്ക്കാനും ആത്മവി ശ്വാസം വര്‍ധിപ്പിക്കാനും സൂംബ ഡാന്‍സ് വര്‍ക്കൗട്ട് സഹായിക്കും.
എയറോബിക് വ്യായാമവുമായി സംയോജിപ്പിക്കുന്ന ഫിറ്റ്നസ് പ്രോഗ്രാമാണിത്. സംഗീതത്തിനൊപ്പം അതിന്റെ താളത്തില്‍ നൃത്തം ചെയ്യുന്നതാണ് സൂംബ. ഗ്രൂപ്പ് വ്യായാമ ക്ലാസുകളായിട്ടാണ് ഇത് രൂപക ല്‍പ്പന ചെയ്തിരിക്കുന്നത്.
ക്ഷീണമോ തളര്‍ച്ചയോ ഇല്ല
സൂംബ ചെയ്യുന്ന ഏതൊരു വ്യക്തിക്കും ക്ഷീണമോ തളര്‍ച്ചയോ അനുഭവപ്പെടുന്നത് കുറവായിരിക്കും. അതു കണക്കിലെടുക്കുമ്പോള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ചെയ്യാവുന്ന വ്യായാമ മാണിത്. സംഗീതതാളത്തിനൊപ്പം ആസ്വദിച്ച് ഒരു സുഹൃത്തിക്കുള്ക്കൊപ്പം ഒരു പാര്‍ട്ടി മൂഡോടെ സൂംബ ചെയ്യാമെന്നതാണ് പ്രത്യേകത. ഇതു തന്നെയാണ് സൂംബയിലേക്ക് ആളുകളെ കൂടുതല്‍ അടുപ്പിക്കുന്നതും.
ഫിറ്റനസ് എന്ന ഗണത്തിലാണ് സൂംബയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സല്‍സ, മരെംഗേ, കൂമ്പിയ, റെഗറ്റോണ്‍ എന്നിവയും സൂംബയില്‍ ഉള്‍പ്പെടുന്നുണ്ട്. അതോടൊപ്പം ഹിപ്പ്ഹോപ്പും സൂംബയുടെ ഭാഗമാണ്. ഈ നൃത്തരൂപങ്ങള്ക്കൊക്കെ ചില ഫിറ്റ്നസ് ടെക്നിക്കുകള്‍ സൂംബയില്‍ ഉള്‍പ്പെടുത്തി യിട്ടുണ്ട്.

സൂംബയുടെ ഉത്ഭവം
ലാറ്റിന്‍ അമേരിക്കയില്‍ 1990കളുടെ ആദ്യം മുതലാണ് സംഗീതവും നൃത്തവും കൂടിച്ചേര്‍ന്ന വ്യായാമ പരിശീലന പരിപാടി ആരംഭിച്ചത്. ലാറ്റിൻ അമേരിക്കൻ നൃത്തശൈലിയും എയറോബിക് പരിശീല നമുറയും ഒത്തുചേർന്ന ആരോഗ്യസംരക്ഷണ വ്യായായമാണ് സൂംബ. ആല്‍ബെര്‍ട്ടോ ബീറ്റോ എന്ന കൊളംബിയന്‍ നര്‍ത്തകനും എയറോബിക്സ് ട്രെയിനറുമാണ് സൂംബ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. അമേരിക്കയില്‍ 2001 ലാണ് പെരസ് സൂംബ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ക്യൂബൻ സംഗീതമായ റൂംബയുമായി സാമ്യതയുള്ളതുകൊണ്ടാണ് ഈ വര്‍ക്കൗട്ടിന് സൂംബ എന്ന പേര് ലഭിച്ചത്.
പെരസ് സൂംബ ഡാന്‍സിന്റെ ഡിവിഡികള്‍ പെരസ് പുറത്തിറക്കിയതോടെ സൂംബ അറിയപ്പെടാന്‍ തുടങ്ങി. പിന്നാലെ ലോകത്താകമാനം സൂംബ ക്ലാസുകള്‍ ആരംഭിക്കുകയുണ്ടായി. ജിമ്മില്‍ പോലും സൂംബ ക്ലാസുകള്‍ ഉള്‍പ്പെടുത്താന്‍ തുടങ്ങി. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ സൂംബ ജനപ്രിയമായി മാറി.
സൂംബയുടെ ഗുണങ്ങൾ
ശാരീരികാരോഗ്യത്തോടൊപ്പം മാനസികോല്ലാസവും ഉന്മേഷവും മെച്ചപ്പെടുത്താന്‍ സൂംബ സഹായി ക്കും. സൂംബ പരിശീലിക്കുന്നത് മാനസിക പിരിമുറുക്കവും സമ്മര്‍ദ്ദം കുറയ്ക്കാനും ആരോഗ്യമുള്ള ശരീരവും സമ്മാനിക്കും. സംഗീതത്തിന്റെ താളത്തില്‍ ചുവടുകള്‍ വയ്ക്കുമ്പോള്‍ നമ്മുടെ ശരീരത്തിലെ സന്തോഷത്തിന്റെ ഹോര്‍മോണ്‍(സീറോടോണില് ഹോര്‍മോണ്‍) വ്യാപിക്കുന്നു. ഇതുകൊണ്ട് തന്നെ സൂംബ ചെയ്തു കഴിയുമ്പോള്‍ നമുക്ക് സന്തോഷം അനുഭവപ്പെടുന്നു. മാത്രമല്ല ഒരു സംഘമായി പാട്ടിന്റെ താളത്തില്‍ ചുവടു വയ്ക്കുമ്പോള്‍ നമ്മളും അവരടോപ്പം ചുവടുകള്‍ വയ്ക്കുന്നുവെന്നതാണ് ഇതിന്റെ മാജിക്.
ഓർമ്മശക്തി, ചിന്താശേഷി, ഏകാഗ്രത എന്നിവ മെച്ചപ്പെടുത്തുന്നതിന് സഹായിക്കും. വിഷാദ രോഗ ത്തില്‍ നിന്നും ഒരുപരിധി വരെ മുക്തി നേടാം.

മസിലുകള്‍ ക്രമമാകുന്നു
പാട്ടിന്റെ താളത്തിനൊത്ത് നൃത്തം ചെയ്യുന്നത് കൊണ്ടു തന്നെ ശരീരത്തിന്റെ എല്ലാ ഭാഗത്തുമുള്ള മസിലു കള്‍ക്ക് അനായാസമായി വ്യായാമം ലഭിക്കുന്നു. കൈകളും കാലുകളുമെല്ലാം ശരിയായ താളത്തില്‍ ചലിക്കുന്നതുകൊണ്ട് തന്നെ മികച്ച് ആകാര വടിവ് നേടാന്‍ കഴിയും. സംഗീതവും നൃത്തവുമൊക്കെ യായതുകൊണ്ട് തന്നെ നേരത്തെ നൃത്തം പഠിക്കണമെന്നില്ല. വിയര്‍ക്കുന്നത് വരെ സൂംബ വര്‍ക്കൗട്ട് ചെയ്യാം.
സൂംബ തുടങ്ങുന്നത്
ചെറിയ വാം അപ് സെഷനോടുകൂടിയാണ് സൂംബ ആരംഭിക്കുന്നത്. അതിന് ശേഷം പടിപടിയായി വേഗത്തിലുള്ള സംഗീതത്തിന് ചുവടുകള്‍ വയ്ക്കുന്നു. ഇടയ്ക്ക് കാര്‍ഡിയോ സെഷനും കാലുകളുടെ മസിലുകള്‍ ബല പ്പെടുത്താനുള്ള സെഷനുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ട്രെച്ചിങ് സെഷനോടെയാണ് അവസാനിക്കുന്നത്. കൂടുതല്‍ സമയമെടുത്ത് സൂംബ ചെയ്യുന്നതിനാല്‍ നമ്മുടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു.
സാധാരണ രീതിയില്‍ ഒരു സെഷന്റെ ദൈര്‍ഘ്യം 45 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെയാണ്. അതു കൊണ്ട് തന്നെ ആരോഗ്യം അനുവദിക്കുന്നുണ്ടെങ്കില്‍ ഏത് പ്രായക്കാര്‍ക്കും ഈ വര്‍ക്കൗട്ട് ചെയ്യാവു ന്നതാണ്. ഏഴ് വയസുമുതല്‍ എഴുപത് വയസുള്ളവര്‍ വരെ ഇന്ന് സൂംബ ചെയ്യുന്നുണ്ട്. ഒരാഴ്ചയില്‍ കുറഞ്ഞത് മൂന്ന് ദിവസവും കൂടിയത് അഞ്ച് ദിവസവുമാണ് സൂംബ ചെയ്യേണ്ടത്.
ഭക്ഷണക്രമം
സൂംബ ചെയ്യുന്നത് രണ്ടുമണിക്കൂര്‍ മുന്‍പ് മിതമായ രീതിയില്‍ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. ശരീര ഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ സൂംബ ചെയ്തതിന് ശേഷവും അത്താഴം പോഷകകരമായ വിഭവങ്ങള്‍ നല്ലൊരു അളവില്‍ കഴിക്കാം. സൂംബ അമിതവണ്ണവും ഭക്ഷണ രീതിയും നിയന്ത്രിക്കുകയും ചെയ്യും. ശരീരത്തിന് വ്യായാമവും ഒപ്പം സമീകൃതാഹാരവും ലഭിക്കുന്നതോടെ ഒരു പരിധിവരെ വണ്ണം കുറയ്ക്കാന്‍ ഇത് സഹായിക്കും. സൂംബ ചെയ്യുമ്പോള്‍ 600 മുതല്‍ 1000 കലോറി വരെ കുറയുന്നതായി കണക്കാക്കപ്പെടുന്നു.
സൂംബ ക്ലാസുകൾ പലതരം
വിവിധതരത്തിലുള്ള സൂംബ ക്ലാസുകളുണ്ട്. അക്വ സൂംബ, സൂംബ ഗോൾഡ്, സൂംബ കിഡ്സ്, സൂംബ കിഡ്സ് ജൂനിയർ, സൂംബ സ്റ്റെപ്പ്, സൂംബിനി (Zumbini), സ്ട്രൊങ് ബൈ സൂംബ, സൂംബ ഗോൾഡ് – ടോണിങ്, സൂംബ ഇൻ ദ സർക്യൂട്ട്, സൂംബ സെൻ്റാഓ, സൂംബ ടോണിങ് എന്നിങ്ങനെ വിവിധതരം സൂംബ ക്ലാസുകൾ ഇന്ന് നിലവിലുണ്ട്.
സൂംബയ്ക്കുള്ള വസ്ത്രങ്ങള്‍
വര്‍ക്കൗട്ടുകള്‍ ചെയ്യുമ്പോഴുള്ള ഡ്രസ് കോഡ് പോലെ സൂംബയ്ക്കുമുണ്ട്. ശരീരത്തിന്റെ മുകള്‍ ഭാഗത്ത് ടീഡ ഷര്‍ട്ടാണ് പലരും ധരിക്കാറുള്ളത്. താഴെ ഭാഗത്ത് ലെഡിന്സോ, ത്രീ ഫോര്‍ത്തോ, ട്രാക്ക് പാന്റ്സോ ധരിക്കാം. കൂടുതല്‍ സമയം ചുവടുവയ്ക്കുന്നതിനാല്‍ മികച്ച സ്പോര്‍ട്സ് ഷൂവും ധരിക്കാം.
