ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: ഈരാറ്റുപേട്ട റിയാദ് അസോസിയേഷന്റെ നേതൃത്വത്തിൽ യാത്രയയപ്പ് സംഗമം നടത്തി, കഴിഞ്ഞ 35 വർഷമായി റിയാദിലെ മുസ്സാമിയയിൽ ജോലി ചെയ്യുന്ന സുബൈർ മാടംതോട്ടിലിന് അസോസിയേഷൻ അംഗങ്ങൾ യാത്രയയപ്പ് നൽകി.
സംഘടനാ പ്രവർത്തങ്ങളിലും, മുസ്സാമിയ കേന്ദ്രീകരിച്ച് നടത്തിയിട്ടുള്ള പൊതുപ്രവർത്തനങ്ങളിലും കഴിഞ്ഞ കാലങ്ങളിൽ നടത്തിയ സേവനങ്ങൾ മറക്കാൻ പറ്റാത്തതാണെന്ന് യോഗം ഉൽഘാടനം ചെയ്ത ഈരാറ്റുപേട്ട റിയാദ് അസോസിയേഷൻ പ്രസിഡന്റ് നൂർ മുഹമ്മദ് അഭിപ്രായപ്പെട്ടു.
സലിം തലനാട്, റഫിഷ് അലിയാർ , സക്കീർ അജ്മൽ ഖാൻ, സഹിൽ പി ഹംസ, അസിം ഖാദർ, മുഹമ്മദ് ജാസ്സിം, ശിഹാബ് മുസ്സാമിയ, ഷെഫിൻ എന്നിവർ സംസാരിച്ചു. 35 വർഷത്തെ സമ്പന്നമായ പ്രവാസ ജീവിതം പിന്നിട്ട സുബൈർ മറുപടി പ്രസംഗത്തിൽ അദ്ദേഹത്തിന്റെ അനുഭവങ്ങൾ പങ്കുവെച്ചു .
നൗഫൽ വിഎം , നസിബ് വട്ടക്കയം, റസ്സൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
