ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: 2025 അധ്യയന വർഷത്തിൽ സിബിഎസ്ഇ, കേരള സിലബസുകളിൽ 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ റിയാദിലെ 48 വിദ്യാർഥികളെ റിയാദ് ഐസിഎഫ് എഡ്യൂക്കേഷൻ എക്‌സലൻസി അവാർഡ് നൽകി ആദരിച്ചു. ഐസിഎഫ് നാഷണൽ ക്ഷേമകാര്യ സെക്രട്ടറി ലുഖ്‌മാൻ പാഴൂർ എഡ്യൂക്കേഷൻ എക്‌സലൻസി അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഉന്നത വിദ്യാഭ്യാസം നേടുന്നതിൽ പുതുതലമുറ സ്വയം മുന്നോട്ട് വരുന്നത് സന്തോഷം നൽകുന്ന കാഴ്ചയാണെന്നും, കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുന്നതിൽ പ്രവാസി സമൂഹം കാണിക്കുന്ന ശ്രദ്ധയും കരുതലും അഭിനന്ദനാർഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാർഥി സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗങ്ങൾ അതീവ ജാഗ്രതയോടെ സമൂഹം കാണേണ്ടതുണ്ടെന്നും ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ധാർമികമായും വിദ്യാർഥികളെ ബോധവൽക്കരിക്കാൻ പ്രവാസികൾ ശ്രദ്ധിക്കണമെന്നും നാഷണൽ ഗാർഡ് ഹോസ്പിറ്റലിലെ ഫിസിഷ്യൻ ഡോ. അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു.

ലഹരി വിരുദ്ധ ഡോക്യുമെന്ററി പ്രദർശനം ഡോ. അബ്ദുൽ അസീസ് തയ്യാറാക്കിയ ലഹരിക്കെതിരെ യുള്ള ഒരു ഡോക്യുമെന്ററി ചടങ്ങിൽ പ്രദർശിപ്പിച്ചു. വിദ്യാർഥികളെയും യുവസമൂഹത്തെയും ലഹരി സ്വാധീനിക്കുന്നതിൻ്റെ വിവിധ ഘട്ടങ്ങളെക്കുറിച്ചും ലഹരിയുടെ മാരക വിപത്തിനെക്കുറിച്ച് സമൂഹ ത്തെ ബോധവൽക്കരിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും ഡോക്യുമെൻ്ററിയിൽ കൃത്യമായി പ്രതിപാദിച്ചു. ഐസിഎഫ് പദ്ധതികളും പങ്കാളിത്തവും ഐസിഎഫ് അന്താരാഷ്ട്ര തലത്തിൽ നടത്തുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചത്.
സൗദി നാഷണൽ തലത്തിൽ ഉന്നത വിജയികൾക്ക് നാഷണൽ കമ്മിറ്റിയും, അന്താരാഷ്ട്ര തലത്തിൽ ഉന്നത വിജയം നേടുന്നവർക്ക് നൂറുൽ ഉലമ അവാർഡും ഐസിഎഫ് നൽകുന്നുണ്ട്. ഐസിഎഫ് നോളജ് ഡിപ്പാർട്ട്‌മെന്റ് സംഘടിപ്പിച്ച ഈ പരിപാടിയിൽ സെക്രട്ടറി അസീസ് മാസ്റ്റർ പാലൂർ സ്വാഗതം പറഞ്ഞു. ഹസൈനാർ ഹാറൂണി പ്രാർത്ഥന നിർവഹിച്ചു, മുഹമ്മദ്കുട്ടി സഖാഫി ഒളമതിൽ അധ്യക്ഷം വഹിച്ചു. നൗഫൽ പാലക്കോടൻ, സിദ്ധീഖ് തുവ്വൂർ, അഷ്‌റഫ് ഓച്ചിറ, ഹുസൈൻ അലി കടലുണ്ടി, അബ്ദുസലാം പാമ്പുരുത്തി, ഷുക്കൂർ മടക്കര, മജീദ് താനാളൂർ, അബ്ദുൽ ഖാദർ പള്ളിപ്പറമ്പ്, അബ്ദുൽ ജബ്ബാർ കുനിയിൽ, അബ്ദുൽ ലത്തീഫ് മിസ്ബാഹി, റസാഖ് വയൽക്കര, ജാബിറലി പത്തനാപുരം, ലത്തീഫ് തിരുവമ്പാടി, മൻസൂർ പാലത്ത്, ഷാക്കിർ കൂടാളി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു
ഈസ്റ്റേൺ ചാപ്റ്ററിൽ നിന്നും മികച്ച വിജയം നേടിയ റിയാദിലെ വിദ്യാർഥികൾക്കുള്ള അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. ഐസിഎഫ് റീജിയൻ ജനറൽ സെക്രട്ടറി ഇബ്രാഹിം കരീം വെന്നിയൂർ ഉപസംഹാര പ്രസംഗം നടത്തി.
