Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഡോ. ഹാരിസിന്റെ പ്രതിഷേധം ഫലം കണ്ടു; ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങള്‍ മെഡിക്കൽ കോളജിലെത്തിച്ചു, ശസ്ത്രക്രിയകള്‍ തുടങ്ങി


തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഉപകരണങ്ങളുടെ ക്ഷാമത്തെത്തുടര്‍ ന്നുള്ള ചികിത്സാ പ്രതിസന്ധിക്ക് പരിഹാരം. ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചു. ഇതേത്തുടർന്ന് ഉപകരണങ്ങൾ ഇല്ലാത്തതിനാൽ മാറ്റിവെച്ചിരുന്ന ശസ്ത്രക്രിയകള്‍ തുടങ്ങി.

ഹൈദരാബാദില്‍ നിന്ന് വിമാന മാര്‍ഗം ഇന്നു രാവിലെയാണ് ഉപകരണങ്ങള്‍ എത്തിച്ചത്. മെഡിക്കല്‍ കോളജില്‍ ഉപകരണങ്ങളുടെ ക്ഷാമം മൂലം ശസ്ത്രക്രിയ മുടങ്ങുന്നതായി യൂറോളജി വിഭാഗം മേധാ വി ഡോ. ഹാരിസ് ചിറയ്ക്കലിന്റെ തുറന്നു പറച്ചില്‍ ഏറെ വിവാദമായിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാരിന്റെ അടിയന്തരമായ ഇടപെടലുണ്ടായത്.

ഡോ.ഹാരിസിന്റെ തുറന്നുപറച്ചിലില്‍ വിദഗ്ധസമിതിയുടെ അന്വേഷണം തുടരുകയാണ്. ഡോക്ടര്‍ ഹാരിസിനെ പിന്തുണച്ച് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരും രംഗത്തെത്തിയിരുന്നു. ശസ്ത്രക്രിയ ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ അടക്കം വീഴ്ച ഉണ്ടായെന്നാണ് പ്രാഥമിക കണ്ടെത്തല്‍ എന്നാണ് സൂചന. തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് ഇന്നും രാഷ്ട്രീയ സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച് നടന്നിരുന്നു.

ഡോക്ടേഴ്‌സ് ദിനമായ ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കെജിഎംസിടിഎ പ്രതിഷേധിച്ചു. അമിത ജോലിഭാരം കണക്കിലെടുത്ത് ഡോക്ടര്‍മാരുടെ എണ്ണം കൂട്ടണമെന്നും, ശമ്പളപരിഷ്‌കരണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഉപകരണക്ഷാമത്തെപ്പറ്റി തുറന്നു പറഞ്ഞതിന് ഡോ. ഹാരിസിനെതിരെ അച്ചടക്കനടപടി സ്വീകരിച്ചാല്‍ കടുത്ത പ്രതിഷേധത്തിലേക്ക് പോകുമെന്നും കെജിഎംസിടിഎ സൂചിപ്പിച്ചു.


Read Previous

റഹീം കേസ് സങ്കീര്‍ണ്ണമാകുന്നോ? പ്രോസിക്യൂഷന്‍റെ അപ്രതീക്ഷിത അപ്പീൽ എന്തായിരിക്കും? പ്രോസിക്യൂഷന്റേത് സ്വാഭാവിക നടപടിക്രമം മാത്രമാണെന്ന് റിയാദ് നിയമ സഹായ സമിതി

Read Next

റവാഡ ചന്ദ്രശേഖര്‍ കേരള ഡിജിപി; പൊലീസ് മേധാവിയായി ചുമതലയേറ്റു; നോ കമന്റ്‌സ്’, കൂത്തുപറമ്പ് സംഭവത്തില്‍ പ്രതികരിക്കാനില്ല; പൊതുജനങ്ങള്‍ക്ക് നീതി ഉറപ്പാക്കുമെന്ന് റവാഡ ചന്ദ്രശേഖര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »