Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഉപ്പിൻ്റെയും കാപ്പിയിലെ കഫീൻ്റെയും അളവ് കൂടുന്നത് നിയന്ത്രിക്കുക പ്രധാന ലക്ഷ്യം; സൗദിയിൽ പുതിയ ഭക്ഷ്യനിയമം പ്രബല്യത്തിൽ, റസ്റ്റോറൻ്റുകൾ ഭക്ഷണചേരുവകൾ വെളിപ്പെടുത്തണം, വിവിധ ഇടങ്ങളില്‍ പരിശോധന ആരംഭിച്ചു


റിയാദ്: റസ്റ്റോറൻ്റുകൾക്കും കോഫിഷോപ്പിനും ബാധകമാവുന്ന പുതിയ ഭക്ഷ്യനിയമനം ഇന്ന് മുതൽ സൗദിയിൽ പ്രാബല്യത്തിൽ. റസ്റ്റോറൻ്റുകളും കഫേകളും ഡിജിറ്റൽ ഡെലിവറി പ്ലാറ്റ്‌ഫോമുകളും ഉൾപ്പെടെ പേപ്പറിലും ഓൺലൈൻ മെനുകളിലും ഭക്ഷണവിഭവങ്ങളിലെ ചേരുവകൾ പൂർണമായും വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നതാണ് പുതിയ നിയമം. ഉപ്പിൻ്റെയും കാപ്പിയിലെ കഫീൻ്റെയും അളവ് കൂടുന്നത് നിയന്ത്രിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

കലോറിയുടെ അളവ്, കൊഴുപ്പ്, പഞ്ചസാര, സോഡിയത്തിൻ്റെ അളവ് തുടങ്ങിയ വിശദമായ പോഷകാ ഹാര വിവരങ്ങളും അലർജിയുണ്ടാക്കുന്നവയുടെ പട്ടികയും മെനുകളിൽ ഉൾപ്പെടുത്തണം. ചേരുവകളും അവയുടെ അളവും മനസിലാക്കി തങ്ങൾക്കിണങ്ങുന്ന ഭക്ഷണം തെരഞ്ഞെടുക്കാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. അതിനുള്ള അവസരം ഭക്ഷണശാലകൾ ഒരുക്കണം. അതിനാണ് ഭക്ഷണ ചേരുവകളുടെ വിശദാംശങ്ങളടങ്ങിയ മെനു നിർബന്ധമാക്കുന്നത്.

ഉപ്പ് ഉയർന്ന അളവിൽ ചേർത്ത ഭക്ഷണമാണെങ്കിൽ അതിനടുത്ത് ‘ഉപ്പ്’ എന്ന ലേബൽ സ്ഥാപിക്കണം, പാനീയങ്ങളിലെ ‘കഫീൻ’ അളവ് വെളിപ്പെടുത്തണം, ഓരോ ഭക്ഷണത്തിൽനിന്നും കലോറി എരിഞ്ഞു തീരാൻ ആവശ്യമായ സമയം വ്യക്തമാക്കണം എന്നിവയും പുതിയ ഭക്ഷ്യനിയമം വ്യവസ്ഥ ചെയ്യുന്നു. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയാണ് നിയമം പരിഷ്കരിച്ചത്. ഭക്ഷണ സുതാര്യത വർദ്ധിപ്പിക്കു ന്നതിനും പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോൾ ഉപഭോക്താക്കൾക്ക് മതിയായ വിവരങ്ങൾ നൽകുന്ന തിനും അതുവഴി അറിവുള്ള ഭക്ഷണ തീരുമാനങ്ങൾ എടുക്കാൻ അവരെ പ്രാപ്തരാക്കുന്നതിനും ലക്ഷ്യ മിട്ടാണ് ഇത് നടപ്പാക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി


Read Previous

ദുബൈയിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, തൃശ്ശൂർ ചാവക്കാട് സ്വദേശി 25കാരനെ മരിച്ചനിലയിൽ കണ്ടെത്തി

Read Next

കഴിഞ്ഞ ദിവസം റിയാദില്‍ മരണപെട്ട എടക്കര സ്വദേശി എസ്. ജംഷീദിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »