ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

പഴയ മസ്കത്ത് വിമാനത്താവളം വിനോദ കേന്ദ്രമാക്കി മാറ്റാൻ അധികൃതർ ഒരുങ്ങുന്നു. വ്യോമയാന-തീം അടിസ്ഥാനമാക്കി പുനർവികസിപ്പിക്കാനുള്ള പദ്ധതികളാണ് രൂപം കൊള്ളുന്നത്. വ്യോമയാന മ്യൂസിയം, ഷോപ്പിങ് സെന്ററുകൾ, റസ്റ്റാറന്റുകൾ, മറ്റ് വിനോദ, വാണിജ്യ ആകർഷണങ്ങൾ എന്നിവയുൾപ്പെടെയുള്ള പദ്ധതികൾ ഇതിൽ ഉണ്ടാകും. ഒമാൻ എയറിന്റെ പ്രാഥമിക കേന്ദ്രമായിരുന്ന ചരിത്രപരമായ സ്ഥലത്തിന് പുതുജീവൻ പകരാൻ നിരവധി നിക്ഷേപ അവസരങ്ങൾ നിർദേശിച്ചിട്ടുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) ചെയർമാൻ നായിഫ് ബിൻ അലി അൽ അബ്രി വെളിപ്പെടുത്തി.
വിമാനത്താവളത്തിന്റെ പൈതൃകത്തെ ആദരിക്കുന്ന തരത്തിൽ സാമ്പത്തികമായി ലാഭകരമായ ഒരു വികസനം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമെന്ന് അബ്രി പറഞ്ഞു. പഴയ വിമാനത്താവളത്തെ അതിന്റെ ചരിത്രപരമായ പ്രാധാന്യം നിലനിർത്തിക്കൊണ്ട് ചലനാത്മകമായ ഒരു ലക്ഷ്യസ്ഥാനമാക്കി മാറ്റുക എന്നതാണ് ഈ നിർദേശങ്ങൾ ലക്ഷ്യമിടുന്നത്. നടപ്പിലാക്കുന്നതിനുള്ള ഏറ്റവും അനുയോജ്യവും തന്ത്രപരവുമായ ഓപ്ഷനുകൾ നിർണ്ണയിക്കുന്നതിനുള്ള സമർപ്പിക്കലുകൾ ഒമാൻ എയർപോർട്ട്സ് നിലവിൽ അവലോകനം ചെയ്യുകയണെന്നും അദേഹം പറഞ്ഞു.
