ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

കുവൈത്ത് സിറ്റി : കുവൈത്തിൽ സ്‌കൂൾ ഓഫീസിൽ വെച്ച് വിദേശ അധ്യാപികയെ ബലാത്സം ചെയ്ത കേസിൽ സ്കൂളിലെ കാവൽക്കാരനായ ഈജിപ്ഷ്യൻ സ്വദേശിക്ക് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. ജോലിക്കായി സ്‌കൂളിലെത്തിയ അധ്യാപികയെ മറ്റാരുമില്ലാത്ത തക്കം നോക്കി പ്രതി ഓഫീസിൽ കയറി ബലാത്സം ചെയ്യുകയായിരുന്നു.
പ്രതി ഓഫീസിൽ കയറി വാതിൽ അകത്തു നിന്ന് പൂട്ടുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ പ്രതിക്കെതിരെ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. വിചാരണക്കിടെ പ്രതി കോടതിയിൽ മൗനം പാലിച്ചു. വിചാരണ പൂർത്തിയാക്കിയ കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.
