Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

യുഎഇ പാസ്പോർട്ട് ഉണ്ടെങ്കിൽ ഈ രാജ്യങ്ങളിലേക്ക് വിസയില്ലാതെ പറക്കാം


അബുദാബി: ലോകരാജ്യങ്ങളിലെ പാസ്പോർട്ടുകൾക്കിടയിൽ വീണ്ടും കരുത്താർജ്ജിക്കുകയാണ് യുഎഇ പാസ്പോർട്ട് . ഇനി മുതൽ യുഎഇ പാസ്പോർട്ടുമായി 179 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാൻ സാധിക്കും. ആഗോള സാമ്പത്തിക കൺസൽറ്റൻസിയായ ആർട്ടൺ കാപിറ്റലിന്റെ പാസ്പോർട്ട്സ് സൂചികയിലാണ് യുഎഇ പാസ്പോർട്ടിന്റെ കരുത്ത് കൂടുതൽ പ്രകടമാകുന്നത്.

യുകെ, തയ്‌ലാൻഡ്, ജപ്പാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വിസ ഓൺ അറൈവലായി പ്രവേശിക്കാം. 132 രാജ്യങ്ങൾ യുഎഇ പാസ്പോർട്ട് ഉടമകളെ വിസയില്ലാതെ സ്വീകരിക്കുമ്പോൾ 47 രാജ്യങ്ങളിൽ ഓൺ അറൈവലായി പ്രവേശിക്കാൻ സാധിക്കും. ലോകത്തെ 90 ശതമാനം രാജ്യങ്ങളും യുഎഇ പാസ്പോർട്ട് ഉള്ളവർക്ക് വിസ നിയമത്തിൽ ഇളവ് നൽകിയിട്ടുണ്ട്.

ലോകത്തെ 19 രാജ്യങ്ങൾ മാത്രമാണ് ഇപ്പോൾ യുഎഇ പാസ്പോർട്ടിൽ പ്രവേശനത്തിനു വിസ വേണമെന്ന വ്യവസ്ഥ വച്ചിട്ടുള്ളത്. യുഎഇ പാസ്പോർട്ടുമായി ജപ്പാനിലേക്ക് പോകുന്നവർക്ക് 90 ദിവസം വരെ രാജ്യത്ത് താങ്ങാനാകും. തൊഴിൽ, വിനോദ ആവശ്യങ്ങൾക്കായി പോകുന്നവർക്കെല്ലാം ഈ ആനുകൂല്യ മുണ്ട്. ജപ്പാനിലെ ഈ വിസ ആനുകൂല്യം ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു.

അതേസമയം ചികിത്സയ്ക്കും വിനോദത്തിനുമായി തയ്‌ലാൻഡിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഓൺ ലൈൻ വഴി പ്രവേശന കാർഡ് ലഭിക്കും. യാത്രയുടെ മൂന്ന് ദിവസം മുൻപ് രജിസ്ട്രേഷൻ പൂർത്തിയാക്കി യാൽ മതി. വിനോദത്തിനായി പോകുന്ന യുഎഇ പൗരന്മാർക്ക് 60 ദിവസവും (ആവശ്യമെങ്കിൽ ഒരു മാസം കൂടി പുതുക്കാം) ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും പോകുന്നവർക്ക് 90 ദിവസം വരെയും തയ്‌ലാൻഡിൽ വിസ കൂടാതെ നിൽക്കാം.


Read Previous

ഹൃദയാഘാതം: മലപ്പുറം പട്ടർക്കടവ് സ്വദേശി മക്കയില്‍ നിര്യാതനായി

Read Next

ഹൃദയാഘാതം: കൊടുങ്ങല്ലൂര്‍ സ്വദേശി കുവൈത്തില്‍ നിര്യാതനായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »