Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒമാനിൽ 2028 മുതൽ ആദായ നികുതി നടപ്പാക്കും ; നികുതി നൽകേണ്ട വിഭാഗങ്ങൾ ഇവയാണ്


മസ്കത്ത്: വ്യക്തിഗത ആദായ നികുതി നൽകേണ്ട വിഭാഗങ്ങളുടെ വിവരങ്ങൾ പ്രഖ്യാപിച്ച് ഒമാൻ. 11 വിഭാഗങ്ങളാണ് നികുതിക്ക് വിധേയമാകുന്നത്. 42,000 ഒമാനി റിയാലാണ്(93 ലക്ഷം രൂപ) ആദായ നികുതി പരിധി. ഇതിലേറെ വരുമാനമുള്ളവരാണ് നികുതി നൽകേണ്ടത്.

2028 ജനുവരിയിലാണ് നികുതി പ്രാബല്യത്തിൽ വരിക. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഭവന വായ്പ, ചില സംഭാവനകൾ എന്നീ ചെലവുകൾക്ക് പ്രത്യേക ഇളവുകളും കിഴിവുകളും ലഭിക്കും.

നികുതി നൽകേണ്ട വിഭാഗങ്ങൾ

∙ മാസ ശമ്പളക്കാർ – അ‌ടിസ്ഥാന ശമ്പളം, അലവൻസുകൾ, ബോണസ്, മറ്റു ആനുകൂല്യങ്ങൾ എന്നിവ ആദായ നികുതിയുടെ പരിധിയിൽ വരും. എന്നാൽ, പെൻഷൻ തുക ഒഴിവാക്കി. ∙ സ്വയം തൊഴിൽ – ഫ്രീലാൻസ് അല്ലെങ്കിൽ സ്വതന്ത്ര ജോലിയിൽ നിന്നുള്ള വരുമാനത്തിന് നികുതി നൽകണം. ഇവയുമായി ബന്ധപ്പെട്ട ചെലവുകൾക്ക് 15 ശതമാനം ഇളവുണ്ടാകും.

പാട്ടത്തിനെടുക്കൽ – റിയൽ എസ്റ്റേറ്റ്, ഉപകരണങ്ങൾ അല്ലെങ്കിൽ മറ്റു ആസ്തികൾ വാടകയ്ക്ക് നൽകുന്ന തിലൂടെയുള്ള വരുമാനത്തിന് നികുതി ബാധകം. ∙ റോയൽറ്റി – ബൗദ്ധിക സ്വത്ത്, ടെക്‌നിക്കൽ ഉപകരണങ്ങൾ, വ്യാവസായിക ഉപകരണങ്ങൾ എന്നിവയിലൂടെയുള്ള വരുമാനം. ∙ പലിശ – ബാങ്ക് നിക്ഷേപം, സേവിങ്സ് അക്കൗണ്ടുകൾ, നിക്ഷേപ സർട്ടിഫിക്കറ്റുകൾ എന്നിവയിൽ നിന്നുള്ള വരുമാനത്തിന് നികുതി നൽകണം.

∙ ഡിവിഡന്റ് – ഓഹരി, ബോണ്ടുകൾ എന്നിവയിൽ നിന്നുള്ള ലാഭവും നികുതിയുടെ പരിധിയിൽ വരും.
∙റിയൽ എസ്റ്റേറ്റ് ആസ്തി ഉപയോഗം – വസ്തുക്കൾ വിൽക്കുന്നതിലൂടെ ലഭിക്കുന്ന ലാഭത്തിന് നികുതി നൽകണം. അനന്തരാവകാശം, വിൽപത്രം, ഭാര്യാ– ഭർത്താക്കന്മാരും ഏറ്റവുമടുത്ത ബന്ധുക്കളും തമ്മിലുള്ള കൈമാറ്റം എന്നിവയ്ക്ക് നികുതി ചുമത്തില്ല.

∙ പെൻഷനും റിട്ടയർമെന്റ് ആനുകൂല്യങ്ങളും – വ്യക്തികളുടെ വിരമിക്കൽ ആനുകൂല്യവും പെൻഷനും നികുതി വിധേയമല്ല. ∙ അവാർഡുകളും സമ്മാനങ്ങളും – ലൈസൻസുള്ള മത്സരങ്ങൾ, നറുക്കെടുപ്പുകൾ തുടങ്ങിയവയിൽ നിന്നുള്ള വരുമാനത്തിന് നികുതി നൽകണം.


Read Previous

റിയാദ് മെട്രോയിൽ വെള്ളിയാഴ്ചകളിൽ സമയമാറ്റം

Read Next

കര്‍ണാടകയിലെ ഹസനില്‍ ഹൃദയാഘാത മരണങ്ങള്‍ കൂടുന്നു; ഒരു മാസത്തിനിടെ 21 മരണം: അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »