Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സനയ്യ40 ഏരിയ സമ്മേളനം ജൂലൈ 18-ന്; സംഘാടക സമിതി രൂപീകൃതമായി



റിയാദ്:കേളി കലാസാംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി, സനയ്യ 40-ന്റെ 9- മത് എരിയ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകൃതമായി. നാല് യൂണിറ്റ് സമ്മേള നങ്ങളും സമയബന്ധിതമായി പൂർത്തിയാക്കിയ ശേഷമാണ് ജൂലൈ 18 ന് സീതാറാം യെച്ചൂരി നഗറിൽ വച്ച് നടക്കുന്ന ഏരിയാ സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിച്ചത്.

ഏരിയാ സമ്മേളനത്തിന്റെ സംഘാടകസമിതി രൂപീകരണ യോഗത്തിൽ ഏരിയ സെക്രട്ടറി ജാഫർഖാൻ ആമുഖപ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്റ് അജിത് കുമാർ കുളത്തൂർ അധ്യക്ഷനായി.കേളി പ്രസിഡന്റ സെബിൻ ഇക്ബാൽ സംഘാടക സമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു. ഏരിയ രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി വിജയകുമാർ, സംഘാടകസമിതി പാനൽ അവതരിപ്പിച്ചു. ചെയർമാനായി ജോർജിനേയും കൺവീനറായി സൈതലവിയേയും തെരഞ്ഞെടുത്തു.

കൂടാതെ രജിസ്ട്രേഷൻ, ഭക്ഷണം, പർച്ചേസിംഗ് തുടങ്ങി വിവിധ ചുമതലകൾ പങ്കു വച്ചു കൊണ്ട് 33 അംഗ സംഘാടക സമിതി രൂപീകരിച്ചു. ഏരിയ രക്ഷാധികാരി കമ്മറ്റി അംഗങ്ങളായ ജോർജ്, അബ്ദുൾ നാസർ, മൊയ്തീൻ കുട്ടി, ഷാഫി, ഏരിയ കമ്മറ്റി അംഗങ്ങളായ രാജൻ പി കെ, അബ്ദുൾ സത്താർ, ഹരിദാസൻ പി കെ,അഷറഫ് എന്നിവരെ കൂടാതെ യൂണിറ്റുകളെ പ്രതിനിധീകരിച്ച് ഉണ്ണികൃഷ്ണൻ സുനിൽകുമാർ, എന്നിവരും ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സംഘാടക സമിതി കൺവീനർ സൈയ്തലവി യോഗത്തിന് നന്ദി രേഖപ്പെടുത്തി.


Read Previous

കെഎംസിസി ആലപ്പുഴ ജില്ലാ കമ്മറ്റി ത്രൈമാസ കാമ്പയിന്‍ ‘വെനീസ് റഹ്മ’

Read Next

നവയുഗം കേന്ദ്ര കമ്മിറ്റി :  ജമാൽ വില്യാപ്പള്ളി  പ്രസിഡന്റ്, എം.എ.വാഹിദ് കാര്യറ ജനറൽ സെക്രട്ടറി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »