Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വിസ്മൃതിയിലാണ്ടുപോയ ഒരു ജനതയുടെ പോരാട്ടങ്ങളുടെയും അതിജീവനത്തിന്റെയും ഇന്നലകളിലേക്ക് വിരൽ ചൂണ്ടുന്ന പുസ്തകം ‘തമസ്കൃതരുടെ സ്മാരകം’ പ്രകാശന കർമ്മം ദമാമിൽ നടക്കും


ദമാം- മലബാർ കൗൺസിൽ ഓഫ് ഹെറിറ്റേജ് ആന്റ് കൾച്ചറൽ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ
മാലിക് മഖ്ബൂൽ തയ്യാറാക്കി ഡെസ്റ്റിനി ബുക്സ് കോഴിക്കോട് പ്രസിദ്ധീകരിക്കുന്ന തമസ്കൃതരുടെ സ്മാരകം എന്ന സാഹിത്യ – ചരിത്ര പഠനഗ്രന്ഥത്തിന്റെ ഔദ്യോഗിക പ്രകാശന കർമ്മം ദമാമിൽ സംഘടിപ്പിക്കു മെന്നു പ്രകാശന സമിതി അംഗങ്ങൾ ദമാമിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കലാപം കനൽ വിതച്ച മണ്ണ് എന്നപേരിൽ സമരത്തെ കുറിച്ചുള്ള ഡോക്യുമെന്ററിയും, ‘മലബാർ സമരം’, ‘1921- ഖിലാഫത്ത് വ്യക്തിയും ദേശവും’ എന്നീ പുസ്തകങ്ങളും തയ്യാറാക്കിയ മാലിക് മഖ്ബൂൽ ആലുങ്ങ ലാണ് “തമസ്കൃതരുടെ സ്മാരകം” എന്ന പുസ്തകവും തയ്യാറാക്കുന്നത്. 1921-ലെ മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട അന്നിരുപത്തൊന്നിൽ എന്ന നോവലിനെ ആസ്പദമാക്കി തയ്യാറാക്കിയ പഠനർഹമായ ഈ ഗ്രന്ഥം, സ്വാതന്ത്ര്യസമര സേനാനികളുടെ പോരാട്ടങ്ങളുടെയും അതിജീവനത്തി ന്റെയും ത്യാഗത്തിന്റെയും കഥകളാണ് ചർച്ച ചെയ്യുന്നത്.

ബ്രിട്ടീഷ് അധിനിവേശത്തിനും ജന്മിത്വത്തിനുമെതിരെ മലബാറിലെ മാപ്പിളമാർ നടത്തിയ ധീരോദാ ത്തമായ പോരാട്ടമായിരുന്നു മലബാർ സമരം. ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും നാടു കടത്തപ്പെടുകയും ചെയ്ത ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ രക്തം ചിന്തിയ വളരെ പ്രധാനപെട്ട ഒരധ്യായം. വിസ്മൃതിയിലാണ്ടുപോയ ഒരു ജനതയുടെ പോരാട്ടങ്ങളുടെയും അതിജീവനത്തിന്റെയും ഇന്നലകളിലേക്ക് വിരൽ ചൂണ്ടുന്ന ഈ പുസ്തകം സമരത്തേ അറിയാനും കൂടുതൽ പഠിക്കാനും നമ്മേ പ്രേരിപ്പിക്കുമെന്നും എഡിറ്റർ മാലിഖ് മഖ്ബൂൽ പറഞ്ഞു. ജൂലൈ 3 വൈകിട്ട് 8 മണിക്ക് ദമാം റോസ് ഗാർഡൻ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ പ്രവിശ്യയിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്താൽ പുസ്തകം പ്രകാശനം ചെയ്യും.

വാർത്താ സമ്മേളനത്തിൽ പ്രകാശന സമിതി ചെയർമാൻ ആലിക്കുട്ടി ഒളവട്ടൂർ, ജന: കൺവീനർ ഒ.പി ഹബീബ്, അബ്ദുൽ മജീദ് കൊടുവള്ളി, റഹ്‌മാൻ കാരയാട്, ഫൈസൽ കൊടുമ, ബഷീർ ആലുങ്ങൽ, അലി ഭായ് ഊരകം, എഡിറ്റർ മാലിക് മഖ്ബൂൽ തുടങ്ങിയവർ പങ്കെടുത്തു.


Read Previous

മാതാവിനെയും സഹോദരിയെയും അവരുടെ രണ്ട് പിഞ്ചു കുഞ്ഞുങ്ങളെയും കൂട്ടക്കൊല ചെയ്ത, സൗദി പൗരന്‍റെ വധശിക്ഷ നടപ്പാക്കി

Read Next

ഹൃദയാഘാതം: കണ്ണൂർ സ്വദേശി ഒമാനില്‍ നിര്യാതനായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »