Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മോദിക്ക് ഘാനയുടെ പരമോന്നത ബഹുമതി; 140 കോടി ഇന്ത്യക്കാര്‍ക്ക് ഈ അംഗീകാരം സമര്‍പ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഘാനയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓഫിസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന പുരസ്‌കാരം സമ്മാനിച്ചു. ഇന്ത്യ-ഘാന നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിൽ മോദിയുടെ സംഭാവനകളെ അംഗീകരിച്ചാണ് ഈ പുരസ്‌കാരം ഘാന സർക്കാർ നൽകിയത്. ഘാന പ്രസിഡന്‍റ് ജോൺ ഡ്രാമണി മഹാമയിൽ നിന്നാണ് മോദി അവാർഡ് സ്വീകരിച്ചത്.

പുരസ്‌കാരം തനിക്ക് വളരെയധികം അഭിമാനവും ബഹുമതിയും നൽകുന്നതാണെന്ന് സ്വീകരണ പ്രസംഗത്തിൽ മോദി പറഞ്ഞു. “‘ഓഫിസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന’ ബഹുമതി ലഭിച്ചതിൽ അഭിമാനിക്കുന്നു, 140 കോടി ഇന്ത്യക്കാരുടെ പേരിൽ ഞാൻ ഈ അവാർഡ് വിനയപൂർവ്വം സ്വീകരിക്കുന്നു,” എന്ന് അദ്ദേഹം എക്‌സ് പോസ്റ്റില്‍ കുറിച്ചു. ഇന്ത്യയിലെ യുവാക്കളുടെ അഭിലാഷ ങ്ങൾക്കും ശോഭനമായ ഭാവിക്കും അതിന്‍റെ സാംസ്‌കാരിക പാരമ്പര്യങ്ങളില്‍ ഘാനയ്ക്കും ഇന്ത്യയ്ക്കും ഇടയിലുള്ള ചരിത്രപരമായ ബന്ധത്തിനും ഇത് സമർപ്പിക്കുന്നുവെന്ന് മോദി വ്യക്തമാക്കി.

ഈ ബഹുമതി നല്‍കിയതിന് ഘാനയിലെ ജനങ്ങൾക്കും സർക്കാരിനും പ്രധാനമന്ത്രി നന്ദി പറഞ്ഞു. “ഇരു രാജ്യങ്ങളുടെയും പൊതുവായ ജനാധിപത്യ മൂല്യങ്ങളും പാരമ്പര്യങ്ങളും പങ്കാളിത്തത്തെ പരിപോഷി പ്പിക്കുന്നത് തുടരും” എന്നും അദ്ദേഹം പറഞ്ഞു. ഈ അവാർഡ് “ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ത്തെ കൂടുതൽ ആഴത്തിലാക്കുകയും ഉഭയകക്ഷി ബന്ധങ്ങൾ സ്വീകരിക്കുന്നതിനും മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള പുതിയ ഉത്തരവാദിത്തം തന്‍റെ മേൽ ചുമത്തുകയും ചെയ്യുന്നു” എന്ന് മോദി കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയുടെ വിശിഷ്‌ട രാഷ്ട്രതന്ത്രജ്ഞതയ്ക്കും ആഗോള നേതൃത്വത്തിനുമാണ് ഈ അംഗീകാര മെന്ന് വിദേശകാര്യ മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യ-ഘാന ബന്ധത്തിന് പുതിയൊരു ഉത്തേജനം നൽകുമെന്ന് മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഘാനയുടെ പ്രസിഡൻ്റ് മഹാമയുമായി മോദി വിപുലമായ ചർച്ചകൾ നടത്തിയിരുന്നു. തുടർന്ന് ഇന്ത്യയും ഘാനയും തമ്മിലുള്ള ബന്ധത്തിന്‍റെ സമഗ്രമായ തുടക്കമായാണ് ഈ അംഗീകാരം. അഞ്ച് രാഷ്ട്ര സന്ദർശനത്തിന്‍റെ ആദ്യ ഘട്ടമായാണ് പ്രധാനമന്ത്രി ഘാനയിലെത്തിയത്. മൂന്ന് പതിറ്റാണ്ടിനുശേഷം ഇന്ത്യയിൽ നിന്നുള്ള പ്രധാനമന്ത്രി ഘാന സന്ദർശിക്കുന്നത് ഇതാദ്യമായാണ്.


Read Previous

മാലിയില്‍ മൂന്ന് ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയി; പിന്നില്‍ അല്‍ഖ്വയ്‌ദ? കടുത്ത ആശങ്ക അറിയിച്ച് ഇന്ത്യ 

Read Next

ഇന്ത്യയും അമേരിക്കയും തമ്മില്‍ ദശാബ്‌ദ പ്രതിരോധ കരാര്‍; ധാരണയായെന്ന് പെന്‍റഗണ്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »