Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മുപ്പതിനായിരം ഉത്തര കൊറിയന്‍ സൈനികര്‍ കൂടി റഷ്യയിലേക്ക്; ആ വീഡിയോ കണ്ടപ്പോള്‍ കിം കണ്ണീരണിഞ്ഞു


പ്യോങ്‌യാങ്: ഉക്രെയ്‌നെതിരായ യുദ്ധത്തില്‍ റഷ്യയെ സഹായിക്കാന്‍ ഉത്തര കൊറിയ കൂടുതല്‍ സൈനികരെ അയക്കും. റഷ്യയ്ക്കൊപ്പമുള്ള തങ്ങളുടെ സൈനിക സാന്നിധ്യം മൂന്നിരട്ടി വരെ വര്‍ധിപ്പിക്കാനാണ് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ തീരുമാനം.

ഇതിന്റെ ഭാഗമായി മുപ്പതിനായിരത്തോളം സൈനികരെ റഷ്യയിലേക്ക് അയക്കാനായുള്ള നീക്കം തുടങ്ങിയതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. വരും മാസങ്ങളില്‍ ഉത്തര കൊറിയയില്‍ നിന്നുള്ള സൈനികരുടെ പുതിയ സംഘം റഷ്യയിലെത്തുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

പുതുതായി എത്തുന്ന ഉത്തര കൊറിയന്‍ സൈനികര്‍ക്കുള്ള ആയുധങ്ങളും മറ്റ് ഉപകരണങ്ങളും വിതരണം ചെയ്യാന്‍ റഷ്യന്‍ പ്രതിരോധ മന്ത്രാലയം എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയിട്ടു ണ്ടെന്നാണ് ഉക്രെയ്ന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശ മേഖലകളിലായിരിക്കും പുതുതായി വരുന്ന ഉത്തര കൊറിയന്‍ സൈനികരെ വിന്യസിച്ചേക്കുകയെന്നാ ണ് സൂചന. ഉത്തര കൊറിയന്‍ സേനാംഗങ്ങള്‍ക്കൊപ്പം ചേര്‍ന്ന് മേഖലയില്‍ വലിയ രീതിയിലുള്ള ഓപ്പറേഷനുകള്‍ക്കാണ് റഷ്യന്‍ സേന പദ്ധതിയിടുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

നേരത്തേ ഉക്രെയ്ന്‍ അധിനിവേശ സമയത്ത് റഷ്യയെ സഹായിക്കാനായി ഉത്തര കൊറിയ 11,000 സൈനികരെ അയച്ചിരുന്നു. എന്നാല്‍, ഇതില്‍ നാലായിരത്തോളം സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ, റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരമര്‍പ്പിക്കുന്ന ചടങ്ങില്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ വികാരാധീ നനായിരിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നു. ഈസ്റ്റ് പ്യോങ്‌യാങിലെ ഗ്രാന്‍ഡ് തിയേറ്ററില്‍ നടന്ന ചടങ്ങിലാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരമര്‍പ്പിച്ചുള്ള വീഡിയോ പ്രദര്‍ശിപ്പിച്ചത്.

ചടങ്ങില്‍ കിം ജോങ് ഉന്നും സന്നിഹിതനായിരുന്നു. അദേഹം സൈനികരുടെ മൃതദേഹങ്ങളില്‍ രാജ്യത്തിന്റെ പതാക പുതപ്പിക്കുന്ന രംഗങ്ങള്‍ ഉള്‍പ്പെടെ വീഡിയോയിലുണ്ടായിരുന്നു. ഈ ദൃശ്യങ്ങള്‍ കാണുന്നതിനിടെയാണ് കിം കണ്ണീരണിഞ്ഞത്.


Read Previous

ഇന്ത്യയില്‍ 2500 രാഷ്ട്രീയ പാര്‍ട്ടികള്‍; നാനാത്വമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

Read Next

രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തിയത് മന്ത്രി’; ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി വീണാ ജോര്‍ജ് രാജിവെച്ച് പുറത്ത് പോകണമെന്ന് പ്രതിപക്ഷ നേതാവ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »