Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കുവൈത്തിൽ തമിഴ്നാട് സ്വദേശിനിക്ക് ടാക്സിയിൽ സുഖപ്രസവം


കുവൈത്ത് സിറ്റി :കുവൈത്തിൽ തമിഴ്നാട് സ്വദേശിനിക്ക് ടാക്സിയിൽ സുഖപ്രസവം. ഇന്ന് കാലത്താണ് സംഭവം. സാൽമിയ ബ്ലോക്ക് 10 ൽ കുടുംബത്തോടൊപ്പം താമസിക്കുന്ന തമിഴ്നാട് സ്വദേശിനി ആണ് ആശുപത്രിയിലേക്കുള്ള വഴി മദ്ധ്യേ ടാക്സിയിൽ വെച്ച് ആൺ കുഞ്ഞിന് ജന്മം നൽകിയത്.

പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സബാഹ് ആശുപത്രിയിലേക്ക് പോകുന്നതിനായി ഇവരുടെ ഭർത്താവ് യാത്രാ കുവൈത്ത് അംഗമായ മനോജ്‌ മഠത്തിൽ എന്നയാളുടെ ടാക്സി വിളിക്കുകയായിരുന്നു. എന്നാൽ വാഹനത്തിൽ കയറിയ ഉടൻ തന്നെ ഇവർക്ക് പ്രസവത്തിനു മുന്നോടിയായുള്ള ലക്ഷണങ്ങൾ അനുഭവപ്പെട്ടു. ഇതെ തുടർന്ന് വാഹനത്തിന്റെ ഡ്രൈവർ ഭർത്താവിന്റെ സഹായത്തോടെ വാഹനത്തിന്റെ പിൻ ഭാഗത്തെ സീറ്റിൽ ആവശ്യമായ സൗകര്യങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തു.

ഫിഫ്ത് റിംഗ് റോഡ് വഴി ആശുപത്രിയിലേക്ക് പോകവേ ബയാൻ പാലസിനു സമീപത്ത് വെച്ചാണ് യുവതിയുടെ പ്രസവം സംഭവിച്ചത്. തുടർന്ന് ആശുപത്രിയിൽ എത്തിയ യുവതിയെ ജീവനക്കാർ പ്രസവ വാർഡിലേക്ക് മാറ്റുകയും തുടർ ചികിത്സാ നടപടികൾ സ്വീകരിക്കുകയും ചെയ്തു.. സാൽമിയ ബ്ലോക്ക് പത്തിൽ താമസിക്കുന്ന യുവതിയുടെ മൂന്നാമത്തെ പ്രസവമാണ് ഇത്. അമ്മയും കുഞ്ഞും സുഖമായി കഴിയുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.


Read Previous

ആരോഗ്യമന്ത്രി പങ്കുവച്ചത് അപ്പോള്‍ കിട്ടിയ വിവരം, വീഴ്ച സംഭവിച്ചിട്ടില്ല’; സംരക്ഷിച്ച് സിപിഎം

Read Next

റിസ ലഹരിവിരുദ്ധ പ്രതിജ്ഞാ: അണിനിരന്ന് അരലക്ഷത്തിലധികം കുട്ടികളും ആയിരക്കണക്കിനു അധ്യാപകരും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »