Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഗൾഫ് സെക്ടർ കെ.എൻ.എം പൊതു പരീക്ഷ, ബത്ഹ റിയാദ് സലഫി മദ്റസക്ക് 100% വിജയവും, റെക്കോർഡ് എ പ്ലസും


റിയാദ്: കെ.എൻ.എം മദ്റസ ബോർഡ് 2024-2025 വർഷത്തിൽ ഗൾഫ് സെക്ടറിൽ നടത്തിയ പൊതു പരീക്ഷയിൽ ബത്ഹ റിയാദ് സലഫി മദ്റസയിൽ പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും ഉന്നത വിജയം നേടുകയും റെക്കോർഡ് എ പ്ലസുകൾ കരസ്ഥമാക്കുകയും ചെയ്തു.ആയിശ റീമ് , ഹയ ഫാത്തിമ, ഇശാ മറിയം, മറിയം ഉസാമ, ബയാസ് മുഹമ്മദ്, ഫൗസാൻ ഹാരിസ്, ജിനാൻ ഉനൈസ്, മുഹമ്മദ് ഷാമിൽ എന്നിവർ അഞ്ചാം തരത്തിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് സ്വാന്തമാക്കി.

ഇൽഹാം അലി മുബാറക്ക്, ലിബ ഹാജറ, റിഫ മറിയം, മുഹമ്മദ് ആതിഫ്, റാഹിം സമീർ, സുലൈമാൻ മുഹമ്മദ്, സയിം സൗദ് എന്നിവർ ഏഴാം തരത്തിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. കെ.എൻ.എം ഗൾഫ് സെക്ടറിൽ നടത്തിയ അഞ്ച്, ഏഴ് പൊതു പരീക്ഷയിൽ സൗദി അറേബ്യയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതിയ മദ്റസയാണ് റിയാദ് സലഫി മദ്റസ.

മൂന്ന് പതിറ്റാണ്ടായി റിയാദിൽ പ്രവർത്തിക്കുന്ന മദ്റസ ഇസ്ലാമിക മതകാര്യമന്ത്രാലയത്തിന്റെ അംഗീ കാരത്തോടെ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്ററാണ് നടത്തുന്നത്. മത പഠനത്തോടൊപ്പം, മലയാള ഭാഷാ പഠനവും, കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് പാഠ്യന്തര പദ്ധതികളും, ടീനേജ് ക്ലാസുക ളും, രക്ഷിതാക്കൾക്ക് പ്രത്യേക ക്ലാസുകളും സംഘടിപ്പിക്കുന്നു. മദ്റസ ആവശ്യങ്ങൾക്കായി 0562508011 എന്ന നമ്പറിൽ ഓഫീസ് സെക്രട്ടറിയെ ബന്ധപ്പെടാവുന്നതാണ്.

പൊതു പരീക്ഷയിൽ വിജയികളായ മുഴുവൻ കുട്ടികളെയും, പഠനത്തിന് നേതൃത്വം കൊടുത്ത മുഴുവൻ അധ്യാപകരെയും അഭിനന്ദിക്കുന്നതായും, മദ്റസയിൽ അഡ്മിഷൻ തുടരുന്നതായും, വിസിറ്റ് വിസയിൽ ഉള്ളവർക്കും പഠനത്തിന് അവസരം ഒരുക്കുന്നതായും പ്രിൻസിപ്പൽ അംജദ് അൻവാരി, മാനേജർ മുഹമ്മദ് സുൽഫിക്കർ, അഡ്മിനിസ്ട്രേറ്റർ അബ്ദുൽ വഹാബ് പാലത്തിങ്ങൽ, സ്റ്റാഫ് സെക്രട്ടറി ബാസിൽ എന്നിവർ അറിയിച്ചു.


Read Previous

ലോകത്തിന് ഒരു ചക്രവർത്തിയെ ആവശ്യമില്ല: ബ്രിക്സ് താരിഫ് ഭീഷണിയിൽ ട്രംപിനോട് ബ്രസീൽ പ്രസിഡൻ്റ്

Read Next

പിണറായിയേക്കാൾ ജനപിന്തുണ ശൈലജയ്ക്ക്; മുഖ്യമന്ത്രി സ്ഥാനത്തേക്ക് വനിതയെത്തുമോ?; അഭിപ്രായ സര്‍വേ ഫലം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »