Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഫ്‌ളോറിഡയിലെ ആഢംബര വസതിയില്‍ സൂര്യപ്രകാശമേറ്റ് വിശ്രമിക്കാന്‍ കിടക്കുമ്പോള്‍ ‘വയറ്റില്‍ ഒരു ചെറിയ ഡ്രോണ്‍ ചെന്നിടിച്ചേക്കാം’; ഡൊണാള്‍ഡ് ട്രംപിനെതിരെ ഡ്രോണ്‍ ആക്രമണം ഉണ്ടായേക്കുമെന്ന് ഇറാന്‍


ടെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഡ്രോണ്‍ ആക്രമണം ഉണ്ടായേക്കു മെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഫ്‌ളോറിഡയിലെ ആഢംബര വസതിയില്‍ സൂര്യപ്രകാശമേറ്റ് വിശ്രമി ക്കാന്‍ കിടക്കുമ്പോള്‍ വയറ്റിലേയ്ക്ക് ചെറിയൊരു ഡ്രോണ്‍ വന്ന് പതിക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനിയുടെ മുതിര്‍ന്ന ഉപദേഷ്ടാവ് ജവാദ് ലാരിജാനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇറാനിയന്‍ ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത അഭിമുഖത്തിലാണ് ജവാദ് ലാരിജാനി ഇക്കാര്യം പറഞ്ഞതെന്ന് ഇറാന്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 ല്‍ ഖാസിം സുലൈമാനിയുടെ കൊല പാതകത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി പുകയുന്ന യുഎസ്-ഇറാന്‍ സംഘര്‍ഷത്തിലെ ഒരു പുതിയ ഘട്ടത്തെയാണ് വധഭീഷണി സൂചിപ്പിക്കുന്നതെന്നാണ് വിലയിരുത്തല്‍.

മാത്രമല്ല 12 ദിവസം നീണ്ടുനിന്ന ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന് ശേഷം അയത്തുള്ള ഖൊമേനി ക്കെതിരെ ട്രംപ് നടത്തിയ വാക്കാലുള്ള ആക്രമണങ്ങള്‍ക്ക് നേരിട്ടുള്ള പ്രതികരണമായാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം ഇറാനിലെ ഷിയാ പുരോഹിതര്‍ ട്രംപിനും നെതന്യാഹുവിനു മെതിരേ ഫത്വ പുറപ്പെടുവിച്ചിരുന്നു. ദൈവത്തിന്റെ ശത്രുക്കളെന്നായിരുന്നു ട്രംപിനേയും നെതന്യാ ഹുവിനേയും വിശേഷിപ്പിച്ചത്. ഇവര്‍ക്കെതിരേ ആഗോളതലത്തില്‍ മുസ്ലിങ്ങള്‍ നടപടിയെടുക്കണ മെന്നും ഫത്വയില്‍ ആവശ്യപ്പെട്ടിരുന്നു.

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ അമേരിക്കയും ഇടപെട്ടിരുന്നു. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളി ലാണ് അമേരിക്ക ആക്രമണം നടത്തിയത്. തുടര്‍ന്ന് ഇറാന്‍ അമേരിക്കയ്‌ക്കെതിരെ തിരിഞ്ഞിരുന്നു. ഖത്തറിലെ അമേരിക്കന്‍ വ്യോമതാവളത്തില്‍ ഇറാന്‍ മിസൈലാക്രമണം നടത്തുകയും ചെയ്തിരുന്നു.


Read Previous

ഇറാഖ്, അൾജീരിയ 30%, ഫിലിപ്പീൻസ് 20%; ട്രംപിന്റെ തീരുവ നോട്ടീസുകൾ 6 രാജ്യങ്ങൾക്ക് കൂടി

Read Next

അടിയന്തരാവസ്ഥ ഇരുണ്ട കാലഘട്ടം, സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്നത് കൊടുംക്രൂരതകള്‍; നെഹ്‌റു കുടുംബത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »