Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേരളത്തിലെ സ്‌കൂള്‍ അടിപൊളി’, അഫ്ഗാന്‍ കുരുന്നുകൾക്ക് വിരുന്നൊരുക്കി വിദ്യാഭ്യാസ മന്ത്രി


തിരുവനന്തപുരം: തലസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന അഫ്ഗാനിസ്ഥാന്‍ സ്വദേശികളായ കുട്ടികള്‍ക്ക് വിരുന്നൊരുക്കി പൊതു വിഭ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. ശ്രീകാര്യം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുന്ന മാര്‍വാ റഹീമി, അഹമ്മദ് മുസമീല്‍ റഹീമി, മൂന്നാം ക്ലാസില്‍ പഠിക്കുന്ന അഹമ്മദ് മന്‍സൂര്‍ റഹീമി എന്നിവരായിരുന്നു ഞായറാഴ്ച വിദ്യാഭ്യാസ മന്ത്രിയുടെ അതിഥികളായെത്തിയത്.

കേരള യൂണിവേഴ്‌സിറ്റി ഇക്കണോമിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഗവേഷകനായ അഫ്ഗാന്‍ സ്വദേശി ഷഫീഖ് റഹീമി – സര്‍ഗോന റഹീമി ദമ്പതികളുടെ മക്കളാണ് ഈ കുട്ടികള്‍. കഴിഞ്ഞദിവസം ശ്രീകാര്യം ഗവണ്‍ മെന്റ് ഹൈസ്‌കൂളില്‍ എത്തിയപ്പോഴാണ് മന്ത്രി അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള കുട്ടികളെ പരിചയപ്പെ ടുന്നത്. ഇവരെ പിന്നീട് മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ്ഹൗസിലേക്ക് മന്ത്രി പ്രഭാത ഭക്ഷണത്തിന് ക്ഷണിക്കുകയായിരുന്നു.

ലിഫ്റ്റും എസിയും ഉള്ള സ്‌കൂള്‍ അടിപൊളിയാണെന്ന് അഫ്ഗാനില്‍ നിന്നുള്ള കുട്ടികള്‍ മന്ത്രിയെ അറിയിച്ചു. ഞായറാഴ്ച രാവിലെ പിതാവ് ഷഫീഖ് റഹീമി, മാതാവ് സര്‍ഗോന റഹീമി എന്നിവരോ ടൊപ്പമാണ് കുട്ടികള്‍ എത്തിയത്. മന്ത്രിയും ജീവിതപങ്കാളി ആര്‍ പാര്‍വതി ദേവിയും ചേര്‍ന്ന് കുഞ്ഞുങ്ങളെയും മാതാപിതാക്കളെയും സ്വീകരിച്ചു. കുഞ്ഞുങ്ങളുടെയും മാതാപിതാക്കളുടെയും വിശേഷങ്ങള്‍ മന്ത്രി ചോദിച്ചറിഞ്ഞു. തുടര്‍ന്ന് മന്ത്രിക്കൊപ്പം കുഞ്ഞുങ്ങള്‍ പ്രഭാത ഭക്ഷണം കഴിച്ചു. കേരള യൂണിവേഴ്‌സിറ്റി ഇക്കണോമിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഗവേഷകനായ ഷഫീഖ് റഹീമിക്കും സര്‍ഗോന റഹീമിര്രും അഞ്ചുവയസ്സുള്ള അഹമ്മദ് മഹിന്‍ റഹീമി, മൂന്നര വയസ്സുള്ള മഹ്നാസ് റഹിമി എന്നിങ്ങനെ രണ്ട് മക്കള്‍ കൂടിയുണ്ട്. ഇവരെയും പ്രീസ്‌കൂളില്‍ ചേര്‍ക്കാന്‍ ഒരുങ്ങുകയാണ് അഫ്ഗാന്‍ ദമ്പതികള്‍.


Read Previous

ബിജെപി നേതാവ് സി സദാനന്ദന്‍ രാജ്യസഭയിലേക്ക്, രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തു

Read Next

ബ്രേക്കിന് പകരം ആക്‌സിലറേറ്റര്‍ ചവിട്ടി?; അമ്മയുടെ നെഞ്ചില്‍ തല ചായ്ച്ചുറങ്ങവേ ദുരന്തം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »