ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ന്യൂഡല്‍ഹി: വരാനിരിക്കുന്ന പാർലമെൻ്റ് വർഷകാല സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെൻ്ററി യോഗം വിളിച്ച് സോണിയ ഗാന്ധി. ജൂണ്‍ 15 ചൊവ്വാഴ്ചയാണ് യോഗം ചേരുന്നത്. യോഗത്തിൽ കോൺ ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ പങ്കെടുക്കും. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ജൻപഥ് വസതിയിൽ യോഗം ചേരുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
ബിഹാറിൽ വോട്ടർ പട്ടികയുടെ പരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ ആശങ്കകൾ ഉന്നയിച്ചിരന്നു. ഇക്കാര്യം പാര്‍ലമെൻ്റിലും ഉന്നയിക്കും. പഹൽഗാം ആക്രമണം, ഓപ്പറേഷൻ സിന്ദൂർ, തുടർന്നുള്ള നയതന്ത്ര ഇടപെടലുകൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യണമെന്നാണ് കോൺഗ്രസിൻ്റെ ആവശ്യം.
ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ ആണവയുദ്ധം ഒഴിവാക്കാൻ മധ്യസ്ഥത വഹിച്ചുവെന്ന യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ അവകാശവാദങ്ങളിൽ സർക്കാരിൽ നിന്ന് മറുപടി വേണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങള്‍ വീണ്ടും പാര്‍ലമെൻ്റില്‍ ഉന്നയിക്കുകയും വിശദീകരണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുകയും ചെയ്തു. വർഷകാല സമ്മേളനത്തിൽ സർക്കാരിനെതിരെ ഉന്നയിക്കേണ്ട വിഷയങ്ങള്‍ സംബന്ധിച്ച് യോഗം അന്തിമ തീരുമാനമെടുക്കും.
പാർലമെൻ്റിൻ്റെ മൺസൂൺ സമ്മേളനം ജൂലൈ 21 മുതല്‍ ഓഗസ്റ്റ് 21 വരെയായിരിക്കും. കേന്ദ്രം പുതിയ നിയമനിർമാണങ്ങള്‍ കൊണ്ടുവരുമെന്നാണ് സൂചന. ആണവോർജ്ജ മേഖലയിൽ സ്വകാര്യ സ്ഥപനങ്ങ ള്‍ക്ക് അനുമതി നല്കുന്നതു ഉള്‍പ്പെടെയുള്ള നിയമങ്ങൾ കൊണ്ടുവരാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. ആണവ മേഖല സ്വകാര്യ കമ്പനികൾക്ക് തുറന്നുകൊടുക്കുന്നതിനുള്ള കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം നടപ്പിലാക്കുന്നതിനായി സിവിൽ ലയബിലിറ്റി ഫോർ ന്യൂക്ലിയർ ഡാമേജ് ആക്ടും ആറ്റോമിക് എനർജി ആക്ടും ഭേദഗതി ചെയ്യും.
