ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ഒരു വ്യക്തി ഇന്ത്യയില്‍ ജീവിക്കുമ്പോള്‍ എല്ലാ അവകാശങ്ങള്‍ക്കും കടമകള്ക്കുമുള്ള ഒരു പദവിയാണ് ഇന്ത്യൻ പൗരത്വം. ഒരു വ്യക്തിക്ക് രാജ്യത്ത് സ്ഥിരതാമസമാക്കാനും, ജോലി ചെയ്യാനും, വോട്ട് ചെയ്യാനും, മറ്റ് പൗരന്മാർക്ക് ലഭ്യമായ എല്ലാ ആനുകൂല്യങ്ങളും അവകാശങ്ങളും ആസ്വദിക്കാനും ഇത് സഹായി ക്കുന്നു. ഭരണഘടന പ്രകാരം യൂണിയൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള പൗരത്വം പാർലമെൻ്റിൻ്റെ പ്രത്യേക അധികാര പരിധിയിലാണ് വരുന്നത്. പൗരത്വവുമായി ബന്ധപ്പെട്ടുള്ള എല്ലാ നിര്‍വചനവും വിശദമായി ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിൽ താമസിക്കുന്നവര്‍ക്കും ജനിച്ചവർക്കും പൗരത്വം നൽകുമെന്നാണ് ഭരണഘടനയില്‍ പറയു ന്നത്. മാതാപിതാക്കളിൽ ഒരാൾ ഇന്ത്യൻ പൗരനാണെങ്കിൽ, കുട്ടിക്ക് ഇന്ത്യൻ പൗരത്വം ലഭിക്കും. വിദേശ പൗരൻ ഇന്ത്യൻ പൗരനെ വിവാഹം കഴിച്ചാൽ ഇന്ത്യൻ പൗരത്വം ലഭിക്കും. ചില പ്രത്യേക സാഹചര്യ ങ്ങളിൽ, ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ വിദേശികൾക്ക് ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിക്കാം.
ഇന്ത്യയില്‍ ജീവിക്കുന്ന ഒരു വ്യക്തിക്ക് തൻ്റെ പൗരത്വം തെളിയിക്കണമെങ്കില്‍ ചില രേഖകള്‍ ലഭ്യ മാക്കേണ്ടതുണ്ട്. ആധാര്‍ ആണ് പൗരത്വം തെളിയിക്കാനുള്ള സുപ്രധാന രേഖയെന്നാണ് പലരുടെയും ധാരണ. എന്നാല്‍ ആധാര്‍ കൊണ്ട് പൗരത്വം തെളിയിക്കാൻ സാധിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആധാര്‍ ഇന്ത്യൻ പൗരത്വമായി കണക്കാക്കാൻ സാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു.
ആധാർ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണെങ്കിലും ഇന്ത്യൻ പൗരത്വത്തിൻ്റെ സാധു വായ തെളിവായി കണക്കാക്കുന്നില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ (ECI) കോടതിയിൽ വാദിച്ചത്. ബിഹാർ വോട്ടർ പട്ടിക കേസിൽ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു കേന്ദ്രത്തിൻ്റെ നിലപാട് തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയത്. ആധാറും പാൻ കാര്‍ഡും റേഷൻ കാര്ഡുമടക്ക മുള്ള രേഖകളൊന്നും പൗരത്വം തെളിയിക്കാനുള്ള രേഖയായി കണക്കാക്കില്ലെന്നാണ് കേന്ദ്രത്തിൻ്റെ വാദം.
ആധാർ കാർഡിനെ തിരിച്ചറിയൽ രേഖയായും താമസ രേഖയായും മാത്രമാണ് കണക്കാക്കുന്നത്. എന്നാൽ ഇതിനെ പൗരത്വ രേഖയായി കണക്കാക്കില്ല. പാൻ, റേഷൻ കാർഡുകൾക്കും ഇത് ബാധകമാണ്. പാൻ കാർഡുകൾ നികുതി ആവശ്യങ്ങൾക്കും, റേഷൻ കാർഡുകൾ ഭക്ഷണ വിതരണത്തിനുമായി ഉപയോഗിക്കുന്നു. എന്നാല്‍, ഇന്ത്യയിലെ വിവിധ സേവനങ്ങള്‍ക്കും പദ്ധതികള്‍ക്കും ആനുകൂല്യ ങ്ങള്‍ക്കു മൊക്കെ ആധാര്‍ നിര്‍ബന്ധമാണ്.
ഇന്ത്യൻ പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ ഏതെല്ലാം?
- ഇന്ത്യൻ പാസ്പോർട്ട് :വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് പാസ്പോർട്ട് നിർബന്ധിത യാത്രാ രേഖയായി കണക്കാക്കുന്നു. ഇത് ഇന്ത്യൻ പൗരൻ ആണെന്ന് തെളിയിക്കാനുള്ള സാധുവായ രേഖയാണ്. അതുകൊണ്ട് തന്നെ പാസ്പോര്‍ട്ട് ഇന്ത്യൻ പൗരത്വം തെളിയിക്കാനുള്ള രേഖയായി കണക്കാക്കുന്നു.
- ജനന സർട്ടിഫിക്കറ്റ് :1969-ലെ ജനന-മരണ സർട്ടിഫിക്കറ്റ് നിയമം, നിശ്ചിത അധികാര കേന്ദ്രങ്ങൾക്ക് ജനന സർട്ടിഫിക്കറ്റുകൾ നൽകാനുള്ള അധികാരം നൽകുന്നു. ഇത് ഇന്ത്യൻ പൗരത്വം സാധൂകരിക്കുന്നു. ജനന സർട്ടിഫിക്കറ്റ് എന്നത് ഒരു വ്യക്തിയുടെ ജനനം രേഖപ്പെടുത്തുന്ന ഔദ്യോഗിക രേഖയാണ്. ഇതിൽ വ്യക്തിയുടെ പേര്, മാതാപിതാക്കളുടെ പേര്, ജനനസ്ഥലം, ജനനത്തീയതി, ലിംഗഭേദം തുടങ്ങിയ വിവര ങ്ങൾ ഉണ്ടായിരിക്കും. ഇന്ത്യൻ പൗരത്വം തെളിയിക്കാനുള്ള രേഖയ്ക്ക് പുറമെ, ഇത് തിരിച്ചറിയൽ രേഖയായും പ്രായം തെളിയിക്കാനുള്ള രേഖയായും ഉപയോഗിക്കുന്നു. ജനന സമയത്ത് നൽകിയ ഈ പ്രധാന രേഖ എടുത്തില്ലെങ്കില്‍, ജനനവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തെളിവ് ഹാജരാക്കി ജീവിത ത്തിലെ ഏത് ഘട്ടത്തിലും ജനന സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കാൻ അവസരമുണ്ട്. ജനനം നടന്ന സ്ഥലത്തെ രജിസ്ട്രാർ ഓഫിസിൽ നിന്ന് അപേക്ഷിക്കാം, ഓൺലൈനായും അപേക്ഷിക്കാവുന്ന താണ്, നിശ്ചിത സമയത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്, കൂടുതൽ വിവരങ്ങൾക്കായി അടുത്തുള്ള രജിസ്ട്രാർ ഓഫിസുമായി ബന്ധപ്പെടാം.
- വോട്ടർ ഐഡി കാർഡ് :ഒരു ഇന്ത്യൻ പൗരന് തെരഞ്ഞെടുപ്പുകളിൽ വോട്ടവകാശം വിനിയോഗിക്കാൻ അനുവദിക്കുന്ന വോട്ടർ ഐഡി കാർഡ് ഇന്ത്യൻ പൗരത്വം തെളിയിക്കാനുള്ള രേഖയായി കൂടി ഉപയോ ഗിക്കുന്നു. 18 വയസ് തികഞ്ഞ ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകുന്ന ഒരു തിരിച്ചറിയൽ രേഖയാണിത്. ഇത് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനും ഐഡൻ്റിറ്റി തെളിയിക്കാനും ഉപയോഗിക്കുന്നു. വോട്ടർ പട്ടികയിൽ പേരുള്ള ഒരാൾക്ക്, തൻ്റെ സമ്മതിദാനാവകാശം വിനിയോഗി ക്കാൻ ഈ കാർഡ് അത്യാവശ്യമാണ്. പാസ്പോർട്ടിന് അപേക്ഷിക്കാൻ ഉള്‍പ്പെടെ തിരിച്ചറിയൽ രേഖ യായി ഇത് ഉപയോഗിക്കാം. ഇന്ത്യൻ പൗരത്വം തെളിയിക്കാനും ഇത് ഉപയോഗിക്കുന്നു.
