ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാര്ദിഷികദിന അനുസ്മരണം യോഗം ജുലൈ 25- വെള്ളിയാഴ്ച വൈകിട്ട് ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടക്കും. പരിപാടിയിൽ പുതുപള്ളി എം.എൽ.എയും ഉമ്മൻ ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മൻ വിശി ഷ്ട് അതിഥിയായി സംബന്ധിക്കും. പരിപാടിയുടെ ഭാഗമായി ജുലൈ 18 – വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒഐ സിസി പ്രവർത്തകർക്കായി സംഘടിപ്പിക്കുന്ന പ്രസംഗ മത്സരവും, കൂടാതെ പൊതുജനങ്ങൾക്കായി ജുലൈ 25-ന് കാരിക്കേച്ചറടക്കം വിവിധ മത്സരങ്ങളും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറീയിച്ചു.
അതോടൊപ്പം ജീവകാരുണ്യ രംഗത്ത് നാട്ടിൽ ഏറ്റവും മികവ് തെളീയിച്ച ജനപ്രതിനിധിക്ക് ഉമ്മൻ ചാണ്ടിയുടെ പേരിൽ റിയാദ് ഒഐസിസി ഏർപ്പെടുത്തിയ ഉമ്മൻ ചാണ്ടി പുരസ്ക്കാര ജേതാവിനെ ചാണ്ടി ഉമ്മൻ ചടങ്ങിൽ പ്രഖ്യാപിക്കും. കെ.പി സി.സി ജനറൽ സെക്രട്ടറി പിഎ.സലീം, സി. ഹരിദാസ്, സോണി സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡിനർഹനായ ജനപ്രതിനിധിയെ തിരഞ്ഞെ ടുക്കുക. വിജയിക്കുള്ള അവാർഡ് പിന്നീട് നാട്ടിൽ വെച്ച് വിതരണം ചെയ്യുമെന്നും റിയാദ് ഒഐസിസി ഭാരവാഹികൾ അറീയിച്ചു.
