Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ജലവിതരണം വിച്ഛേദിക്കുന്നത് ഈ അഞ്ച് സാഹചര്യങ്ങളിൽ പാടില്ല; അറിയാം സൗദി ജല അതോറിറ്റി പുറത്തിറക്കിയ ഗൈഡ് ലൈന്‍


റിയാദ് : ബില്‍ അടക്കാത്തതിന് ജല കണക്ഷന്‍ വിച്ഛേദിക്കുന്നതിന് അഞ്ചു സാഹചര്യങ്ങളില്‍ വിലക്കുള്ളതായി സൗദി ജല അതോറിറ്റി വെളിപ്പെടുത്തി. ജല, മലിനജല സേവനങ്ങള്‍ നല്‍കുന്ന തുമായി ബന്ധപ്പെട്ട് അതോറിറ്റി പുറത്തിറക്കിയ മാര്‍നിര്‍ദേശ ഗൈഡാണ് അഞ്ചു സാഹചര്യങ്ങളില്‍ ജല കണക്ഷന്‍ വിച്ഛേദിക്കുന്നതിന് വിലക്കുള്ളതായി വ്യക്തമാക്കുന്നത്. ബില്‍ അടക്കാത്തതിന്റെ പേരില്‍ ജലസേവനം വിച്ഛേദിക്കാന്‍ പാടില്ലാത്ത സമയങ്ങളും സാഹചര്യങ്ങളും അതോറിറ്റി പ്രത്യേകം നിര്‍ണയിക്കുന്നു.

റമദാൻ മാസം: ഗാർഹിക ഉപഭോക്താക്കളുടെ കണക്ഷനുകൾ ഈ കാലയളവിൽ വിച്ഛേദിക്കരുത്.

ദേശീയ, മതപരമായ ദിനങ്ങൾ: ഈദുൽ ഫിത്ർ, ഈദുൽ അദ്ഹ, സൗദി ദേശീയ ദിനം, സ്ഥാപക ദിനം എന്നിവയിൽ കണക്ഷനുകൾ വിച്ഛേദിക്കുന്നതിന് വിലക്കുണ്ട്.

ഹജ് സീസൺ: മക്ക, മദീന നഗരങ്ങളിലെ എല്ലാ വിഭാഗം ഉപഭോക്താക്കളുടെയും കണക്ഷനുകൾ ദുൽഹജ് 1 മുതൽ 20 വരെ വിച്ഛേദിക്കരുത്.

നിലവിലുള്ള പരാതികൾ: ബില്ലുമായി ബന്ധപ്പെട്ട് പരിഹരിക്കപ്പെടാത്ത ഔദ്യോഗിക പരാതി ഉള്ളപ്പോൾ കണക്ഷൻ വിച്ഛേദിക്കാൻ പാടില്ല.

അടിയന്തിര സാഹചര്യങ്ങൾ: അതോറിറ്റി നിർദേശിക്കുന്ന അടിയന്തിര സന്ദർഭങ്ങളിൽ കണക്ഷൻ വിച്ഛേദിക്കുന്നതിന് വിലക്കുണ്ട്.

ബില്‍ അടച്ച് പരമാവധി 24 മണിക്കൂറിനുള്ളില്‍ കണക്ഷന്‍ പുനഃസ്ഥാപിക്കാന്‍ സേവന ദാതാവ് ബാധ്യസ്ഥമാണ്. വീണ്ടും കണക്ഷന്‍ നല്‍കാനുള്ള സാമ്പത്തിക ചെലവ് ഉപഭോക്താവ് വഹിക്കണം. ബില്ലുകള്‍ അടക്കാത്തതിനും വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാത്തതിനും വിച്ഛേദിക്ക പ്പെടുന്ന കണക്ഷന്‍ ഓരോ തവണയും വീണ്ടും കണക്റ്റ് ചെയ്യുന്നതിന് 100 റിയാല്‍ ബില്ലില്‍ ചേര്‍ക്കും. കണക്ഷന്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും പിന്നീട് വീണ്ടും കണക്റ്റ് ചെയ്യാനും ഉപഭോക്താവ് ആവശ്യപ്പെടുകയാണെങ്കിലും ഇതേപോലെ 100 റിയാല്‍ ഫീസ് ഈടാക്കും.


ജല കമ്പനിയുടെ പിഴവ് കാരണം 48 മണിക്കൂറില്‍ കൂടുതല്‍ ജലവിതരണം തടസ്സപ്പെട്ടാല്‍, ഇത് ബാധിക്കുന്ന ഉപഭോക്താവിന് 12 ടണ്‍ ശേഷിയുള്ള ടാങ്കര്‍ വെള്ളം സൗജന്യമായി ആവശ്യപ്പെടാന്‍ അവകാശമുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ അപേക്ഷ നല്‍കി 12 മണിക്കൂറിനു ള്ളില്‍ ഉപഭോക്താവിന് ടാങ്കര്‍ വെള്ളം വിതരണം ചെയ്യും. സേവനങ്ങള്‍ നല്‍കുന്നതിലും ഓഫറുകള്‍ നല്‍കുന്നതിലും അധികാരങ്ങളോ അവകാശങ്ങളോ വിനിയോഗിക്കുന്നതിലും ഉപഭോക്താക്കള്‍ക്കി ടയില്‍ വിവേചനം കാണിക്കുന്നതില്‍ നിന്ന് സേവന ദാതാക്കള്‍ക്ക് വിലക്കുണ്ട്.

സേവനം, അതിന്റെ ഡെലിവറി മാനദണ്ഡങ്ങള്‍, താരിഫുകള്‍, ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സേവന ങ്ങള്‍ക്കുള്ള ഫീസ്, അവരുടെ അവകാശങ്ങളും കടമകളും, അതോറിറ്റി നിര്‍ണയിക്കുന്ന മറ്റ് വിവര ങ്ങളും അതുമായി ബന്ധപ്പെട്ട അപ്ഡേറ്റുകളും എന്നിവയെ കുറിച്ച് പൊതുജനങ്ങള്‍ക്ക് മതിയായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ സേവന ദാതാക്കള്‍ ബാധ്യസ്ഥരാണ്.

സ്വന്തം കണക്ഷന്‍ ഉപയോഗിക്കാന്‍ മറ്റുള്ളവരെ അനുവദിക്കുന്നതിനും സൗജന്യമായോ ഫീസായിട്ടോ മറ്റുള്ളവര്‍ക്ക് വെള്ളം നല്‍കുന്നതിനും ഉപഭോക്താക്കള്‍ക്ക് വിലക്കുണ്ട്. മീറ്ററുമായോ അക്കൗണ്ടുമായോ ബന്ധപ്പെട്ട ഏതെങ്കിലും നാശനഷ്ടങ്ങള്‍ക്കും നിയമ ലംഘനങ്ങള്‍ക്കും ഉപഭോക്താക്കള്‍ ഉത്തരവാദി കളാണ്.

നിയമപരമായ പ്രമാണങ്ങളോ സാധുവായ ഉടമസ്ഥാവകാശ രേഖകളോ ഇല്ലാത്ത റെസിഡന്‍ ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ക്ക് ജല, മലിനജല സേവനങ്ങള്‍ നല്‍കുന്നതിന് സേവന ദാതാക്കള്‍ക്ക് വിലക്കുണ്ട്. ഉപ ഭോക്താക്കള്‍ക്ക് പ്രതിമാസ ഇന്‍വോയ്സുകള്‍ നല്‍കാന്‍ ജല കമ്പനികള്‍ ബാധ്യസ്ഥരാണ്. ബില്‍ അടക്കാനുള്ള അവസാന തീയതി ഓരോ മാസത്തെയും 28-ാം തീയതി ആയിരിക്കും.


ബില്‍ കുടിശ്ശിക തുക 1,000 റിയാല്‍ കവിയുകയോ തുടര്‍ച്ചയായി മൂന്ന് ബില്ലുകള്‍ അടക്കാതിരിക്കു കയോ ചെയ്താല്‍ ഏതൊരു ഉപഭോക്താവിനും ജല സേവനം നിര്‍ത്തലാക്കാന്‍ സേവന ദാതാവ് ബാധ്യ സ്ഥമാണ്. കണക്ഷന്‍ വിച്ഛേദിക്കുന്നതിനു മുമ്പായി, ബില്‍ അടക്കേണ്ട അവസാന തീയതി മുതല്‍ 15 ദിവസം വാണിംഗ് കാലയളവ് നല്‍കണം. ഈ കാലയളവില്‍ പണമടക്കാത്തതായുള്ള അറിയിപ്പും കണക്ഷന്‍ വിച്ഛേദിക്കല്‍ മുന്നറിയിപ്പുമായി രണ്ട് ഓര്‍മപ്പെടുത്തല്‍ സന്ദേശങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കണം.

മുന്നറിയിപ്പ് കാലയളവ് അവസാനിച്ചതിന് ശേഷം, സേവനം നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് ഉപഭോ ക്താവിന് അറിയിപ്പ് നല്‍കും. മുന്നറിയിപ്പ് കാലയളവ് അവസാനിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ ജലസേവനം നിര്‍ത്തലാക്കാന്‍ സേവന ദാതാവ് ബാധ്യസ്ഥമാണ്.

കണക്ഷന്‍ വിച്ഛേദിച്ചാല്‍ മീറ്ററില്‍ സര്‍വീസ് നിര്‍ത്തലാക്കല്‍ സ്റ്റിക്കര്‍ പതിക്കുകയും മീറ്റര്‍ ലോക്ക്, മീറ്റര്‍ നമ്പര്‍, സര്‍വീസ് നിര്‍ത്തലാക്കല്‍ സ്റ്റിക്കര്‍ എന്നിവ കാണിക്കുന്ന ഫോട്ടോകള്‍ സഹിതം രേഖപ്പെടു ത്തുകയും ചെയ്യും. കണക്ഷന്‍ വിച്ഛേദിച്ചാല്‍ മീറ്റര്‍ വാല്‍വ് അടക്കുകയും ലോക്ക് സ്ഥാപിക്കുകയും ചെയ്യും. നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍, 12 മാസത്തെ ഉപഭോഗത്തില്‍ കൂടുതലുള്ള തുക ഗുണഭോക്താവില്‍ നിന്ന് ആവശ്യപ്പെടാന്‍ ജല കമ്പനിക്ക് അവകാശമില്ല.

കണക്ഷന്‍ വിച്ഛേദിച്ച ശേഷം മീറ്റര്‍ തുടര്‍ച്ചയായി രണ്ടുതവണയോ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ മൂന്ന് തവണയോ ക്രമരഹിതമായി വീണ്ടും കണക്റ്റ് ചെയ്താല്‍ കണക്ഷന്‍ ലോക്ക് ചെയ്യാനോ നീക്കം ചെയ്യാ നോ സേവന ദാതാവിന് അവകാശമുണ്ടെന്നും സൗദി ജല അതോറിറ്റി പുറത്തിറക്കിയ ഗൈഡ് വ്യക്തമാക്കുന്നു.


Read Previous

കുവൈത്തും ഇന്ത്യയും വ്യോമയാന മേഖലയിൽ സഹകരണം ശക്തിപ്പെടുത്തുന്നു

Read Next

പങ്കിടാന്‍ വിവരങ്ങളില്ല’; നിമിഷ പ്രിയ വിഷയത്തില്‍ കാന്തപുരത്തിന്റെ ഇടപെടലിനെ കുറിച്ചറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »