Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സ്ത്രീധന നിരോധന നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി. പെരുമ്പാവൂർ സ്വദേശിനി ഡോ.ഇന്ദിരാ രാജനാണ് ഹർജി നൽകിയത്


കൊച്ചി:  സ്ത്രീധന നിരോധന നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽ പ്പര്യ  ഹർജി.  പെരുമ്പാവൂർ സ്വദേശിനി ഡോ.ഇന്ദിരാ രാജനാണ് ഹർജി നൽകിയത്. ഡൗറി പ്രൊ ഹിബിഷൻ ഓഫീസർമാരെ നിയമിക്കാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കണമെന്നും ഇരകളു ടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെ ടുന്നു.

വിവാഹ സമയത്തോ അനുബന്ധമായോ നൽകുന്ന സമ്മാനങ്ങളടക്കം കണക്കാക്കി മാത്രമേ വിവാ ഹ രജിസ്ട്രേഷൻ നടത്താവു എന്ന് രജിസ്ട്രാർമാർക്ക് നിർദ്ദേശം നൽകണമെന്നും ഹർജിയിലുണ്ട്. ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് ഇന്ന് പരിഗണിക്കും.

കേരളത്തിൽ സ്ത്രീധന-ഗാർഹിക പീഡനകേസുകളും വിവാഹ ശേഷമുള്ള പെൺകുട്ടികളുടെ ആത്മ ഹത്യയും വർധിക്കുന്ന സാഹചര്യത്തിലാണ് പൊതുതാൽപ്പര്യഹർജി. കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെ പീഡനങ്ങൾക്ക് ഇരയായി മരിച്ച വിസ്മയയുടെ ദാരുണ സംഭവമടക്കം പുറത്ത് വന്ന സാഹചര്യത്തിൽ വലിയ പ്രതിഷേധമാണ് ഇതുമായി ബന്ധപ്പെട്ട് ഉയർന്നത്.

അതിനിടെ വിസ്മയ കേസിൽ എഫ്ഐആർ. റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി കിരൺകുമാർ നൽകി യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജി തീർപ്പാക്കും വരെ കേസിലെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാനെന്നും സ്ത്രീധന പീഡന മര ണമെന്ന കുറ്റം നിലനിൽക്കില്ലെന്നുമാണ് ഹർജിയിൽ കിരണിന്റെ വാദം. ഇക്കഴിഞ്ഞ ജൂൺ 21 നാണ് വിസ്മയെ ഭർത്തൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. .


Read Previous

ബാറുടമകളുമായുള്ള തര്‍ക്കം അവസാനിപ്പിച്ച് സര്‍ക്കാര്‍, സംസ്ഥാനത്തെ ബാറുകളിൽ ഇന്ന് മുതൽ വിദേശമദ്യവിൽപ്പന തുടങ്ങും.

Read Next

കൊടുങ്ങല്ലൂരില്‍ മെഡിക്കൽ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »