Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മക്കള്‍ക്ക് വേണ്ടി കടല്‍ കടന്നു പോയ സ്ത്രീയാണ്, മാധ്യമ പ്രവര്‍ത്തകര്‍ മനസ്സാക്ഷി മരക്കൊമ്പില്‍ തൂക്കിയിട്ട് ജഡങ്ങളാവരുത്!’


കൊച്ചി: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്റെ മരണത്തില്‍ ഒരു നാട് മുഴുവന്‍ ഞെട്ടലിലാണ്. കുവൈത്തില്‍ നിന്നും മിഥുന്റെ അമ്മ സുജ എത്തിയ പ്പോള്‍ വൈകാരിക രംഗങ്ങള്‍ക്കായിരുന്നു നെടുമ്പാശ്ശേരി വിമാനത്താവളം സാക്ഷ്യം വഹിച്ചത്. എന്നാല്‍ ഈ സമയത്തും മാധ്യമപ്രവര്‍ത്തകര്‍ കാണിക്കേണ്ട മര്യാദ കാണിച്ചില്ലെന്ന് വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് എഴുത്തുകാരി ഹണി ഭാസ്‌കരന്‍.

മനസാക്ഷി മരക്കൊമ്പില്‍ തൂക്കിയിട്ട് ജഡങ്ങളായി പണിയെടുക്കുന്ന മാധ്യമ പ്രവര്‍ത്തകരാകരുതെന്നും ഇതൊക്കെ മോശമാണെന്നും ഹണി ഭാസ്‌കര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഇത്തരം രംഗങ്ങള്‍ ഷൂട്ട് ചെയ്തില്ലെങ്കിലുണ്ടാകുന്ന പ്രശ്‌നം എന്താണെന്നാണ് ഹണി വിമര്‍ശനം ഉന്നയിക്കുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

രാവിലെ തന്നെ ഹൃദയം നുറുങ്ങി പോകുന്ന ഒരു കാഴ്ച്ച ന്യൂസില്‍ കണ്ടതാണ്.

സ്‌കൂളില്‍ നിന്ന് ഷോക്കേറ്റ് മരിച്ച കുഞ്ഞിന്റെ അമ്മ അവസാനമായി മകനെ കാണാന്‍ പ്രവാസത്തു നിന്നെത്തുന്നു.

ചോരാത്ത കൂരയും ചോറും നല്‍കാന്‍ മക്കള്‍ക്ക് വേണ്ടി കടല്‍ കടന്നു പോയ സ്ത്രീയാണ്. അതിലൊരു കുഞ്ഞിനെ കാണാന്‍ പോകുന്നത് ജീവനില്ലാതെയാണ്.

എയര്‍പോര്‍ട്ടില്‍ വന്നെത്തുമ്പോ അവരെ കടന്നല്‍ക്കൂട്ടം പോലെ വളയുന്ന മാധ്യമ പ്രവര്‍ത്തകര്‍. പുറ ത്തേക്കു ഇറങ്ങുമ്പോ തന്നെ രണ്ട് സ്ത്രീകളുടെ തോളിലേക്ക് അവര്‍ ആര്‍ത്തലച്ചു കരഞ്ഞു തളര്‍ന്നു വീഴുന്നുണ്ട്. പോലീസുകാര്‍ ചുറ്റും ഉണ്ടായിട്ടും താങ്ങി എടുത്തോണ്ട് നടക്കുന്നതിനിടയിലേക്ക് ക്യാമറയും കോലുമായി ചെന്ന് മാധ്യമ പ്രവര്‍ത്തകര്‍ നടക്കാന്‍ പോലും അവരെ സമ്മതിക്കുന്നില്ല.


Read Previous

ആംബുലന്‍സിന് നല്‍കാന്‍ 1200 രൂപയില്ല, മകളുടെ മൃതദേഹം സൈക്കിള്‍ റിക്ഷയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് എത്തിച്ച് പിതാവ്

Read Next

വിമാനാപകടം: തെറ്റായ റിപ്പോര്‍ട്ടുകള്‍ പിന്‍വലിച്ച് മാപ്പ് പറയണം; റോയിട്ടേഴ്‌സിനും വാള്‍സ്ട്രീറ്റ് ജേണലിനും പൈലറ്റ്‌സ് ഫെഡറേഷന്‍റെ നോട്ടീസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »