ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

കുവൈത്ത് സിറ്റി : ഒ.ഐ.സി.സി കുവൈത്തിന്റെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി – സി വി പദ്മരാജൻ അനുസ്മരണം സംഘടിപ്പിച്ചു. സമ്മേളനത്തിൽ ഒ ഐ സി സി കുവൈത്ത് നേതാക്കൾ ഉമ്മൻ ചാണ്ടി യുമായി ബന്ധപ്പെട്ട വികാര നിർഭരമായ അനുഭവങ്ങളും ഓർമ്മകളും പങ്കു വെച്ചു. യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഒഐസിസി ജന. സെക്രട്ടറി വർഗീസ് ജോസഫ് മരാമൺ അധ്യക്ഷത വഹിച്ചു.
അനുസ്മരണ സമ്മേളനം ഒഐസിസി കുവൈത്ത് നാഷണൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു. ഉമ്മൻ ചാണ്ടിയെ സ്വന്തം അനുഭവത്തിലൂടെഅനുസ്മരിച്ചുകൊണ്ട് വർഗീസ് പുതുക്കുളങ്ങര വികാരാധീനനായി. രോഗഗ്രസ്തനായി ശയ്യാവലംബമായപ്പോഴും ഉമ്മൻ ചാണ്ടി അന്യരുടെ ദുരിത നിവാരണത്തിനായി മനസ്സ് പിടഞ്ഞു കൊണ്ടിരിക്കുകയായിരുന്നു, അദ്ദേഹം തുടർന്നു. കെഎംസിസി പ്രസിഡന്റ് സയിദ് നാസ്സർ മഷൂർ തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി.
കാരുണ്യത്തിന്റെ വെളിച്ചമായിരുന്നു ഉമ്മൻ ചാണ്ടി എന്ന യുഗപുരുഷൻ,എന്ന് നാസ്സർ മഷൂർ തങ്ങൾ അനുസ്മരിച്ചു. സെക്രട്ടറി എം എ നിസ്സാം സ്വാഗതം പറഞ്ഞ പരിപാടിയിൽ ഒഐസിസി ഭാരവാഹികളായ ജോയി ജോൺ തുരുത്തിക്കര, സുരേഷ് മാത്തൂർ എന്നിവരും റഫീഖ് ബാബു പൊന്മുണ്ടം (പ്രവാസി വെൽ ഫെയർ), സിദ്ദിഖ് വലിയകത്ത്,കൃഷ്ണൻ കടലുണ്ടി, ജോബിൻ ജോസ്, ഷെറിൻ ബിജു, റാഫിയാ അനസ് , ഫാറൂഖ് ഹമദാനി എന്നിവരും വികാരോജ്വലമായി ഉമ്മൻചാണ്ടിയെ അനുസ്മരിച്ചു.
കൊടിക്കുന്നിൽ സുരേഷ് എം പി, ചാണ്ടി ഉമ്മൻ എം എൽ എ എന്നിവരും ഓൺ ലൈൻ ആയി അനു സ്മരണ സമ്മേളനത്തിൽ പങ്കെടുത്തു. മാനവികതയുടെ ഉദാത്ത മാതൃകയായിരുന്ന ഉമ്മൻ ചാണ്ടിയെ അനുസ്മരിക്കുന്നതിനായി കടുത്ത ചൂടിനെ വക വെക്കാതെ സ്ത്രീകളും കുട്ടികളും അടക്കം നൂറു കണക്കിന് പേരാണ് ഒഴുകിയെത്തിയത്. ജനഹൃദയങ്ങളുടെ അഗാധതയിൽ കുടിയേറിയ മികച്ച ഭരണാധികാരിയും അതിലേറെ നേതൃശേഷി പ്രകടിപ്പിച്ച മാതൃക പുരുഷനുമായിരുന്നു ഉമ്മൻ ചാണ്ടി.
തന്നെ അക്രമിച്ചവരെയും കയ്യേറ്റത്തിന് മുതിർന്നവരെയുംമെല്ലാം മാപ്പു നൽകി വിടുകയായിരുന്നു അദ്ദേഹം ” ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് പ്രാസംഘികർ ചൂണ്ടിക്കാട്ടി.വിവാദങ്ങൾക്ക് ഇടനൽകാതെ പ്രസ്ഥാനത്തിന് വേണ്ടി അക്ഷീണം യത്നിച്ച വ്യക്തിത്വമായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച മുൻ മന്ത്രിയും കെപിസിസി പ്രസിഡന്റുമായിരുന്ന സി വി പദ്മരാജന്റേത്. പദ്മരാജൻ വക്കീൽ പ്രസ്ഥാനത്തിന് വേണ്ടി ചെയ്ത സേവനങ്ങളും പ്രവർത്തകർ ഓർത്തെടുത്തു. ഒഐസിസി ജില്ലാ കമ്മിറ്റികളെ പ്രതിനിധീ കരിച്ച് ചന്ദ്രമോഹൻ (തിരുവനന്തപുരം) റോയ് എബ്രഹാം (കൊല്ലം), ബത്താർ വൈക്കം(കോട്ടയം ), മനോജ് റോയ് (ആലപ്പുഴ), ചാൾസ് പി ജോർജ് (പത്തനം തിട്ട), ബൈജു പോൾ (ഇടുക്കി), നിബു ജേക്കബ് (എറണാകുളം) അജ്മൽ റഷീദ് (തൃശൂർ), ഇസ്മായിൽ കൂനത്തിൽ (മലപ്പുറം), റിഹാബ് തൊണ്ടിയിൽ (കോഴിക്കോട്), അനീഷ് കെ പൈലി (വയനാട്), ലിബിൻ മുഴക്കുന്ന് (കണ്ണൂർ), സുരേന്ദ്രൻ മുങ്ങത്ത് (കാസർഗോഡ്) എന്നിവരും ഇരു നേതാക്കളെയും അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു. ഒഐസിസി നാഷണൽ കമ്മിറ്റി ജോയിന്റ് ട്രഷറർ റിഷി ജേക്കബ് നന്ദി പറഞ്ഞു.
