Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കല കുവൈത്ത് മാതൃഭാഷ പഠന പദ്ധതി: അധ്യാപകര്‍ക്ക് പരിശീലനക്ലാസ്സ്‌ സംഘടിപ്പിച്ചു


കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ – കല കുവൈത്ത് മാതൃഭാഷ സമിതിയുടെ നേതൃത്വത്തിൽ നാല് മേഖലകളിലെയും മാതൃഭാഷ പഠന ക്ലാസ്സുകളിലെ അധ്യാപകരെ പങ്കെടുപ്പിച്ചു കൊണ്ട് അധ്യാപക പരിശീലനം സംഘടിപ്പിച്ചു. ജൂലൈ 18 വെള്ളിയാഴ്ച്ച അബ്ബാസിയ കല സെന്ററിൽ വച്ച് നടന്ന പരിശീലന പരിപാടി കല കുവൈത്ത് ആക്ടിങ്ങ് പ്രസിഡന്റ്‌ പ്രവീൺ പി വിയുടെ അധ്യക്ഷ തയിൽ ആരംഭിച്ചു. മാതൃഭാഷ ജനറൽ കൺവീനർ വിനോദ് കെ ജോൺ ക്ലാസ്സുമായി ബന്ധപ്പെട്ട് വിശദീകരണം നൽകി. മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ അംഗം അനിൽകുമാർ അധ്യാപകർക്ക് ക്ലാസ്സ്‌ നൽകി. കല കുവൈറ്റ് ആക്ടിങ്ങ് സെക്രട്ടറി പ്രസീദ് കരുണാകരൻ സ്വാഗതം ആശംസിച്ച പരിപാടിക്ക് അബ്ബാസിയ മേഖല സെക്രട്ടറി സജീവൻ പി പി നന്ദി രേഖപ്പെടുത്തി.

കല കുവൈത്ത് കഴിഞ്ഞ 35 വർഷങ്ങളായി നടത്തിവരുന്ന സൗജന്യ മാതൃഭാഷ പഠന പദ്ധതിയുടെ ഭാഗമായുള്ള ഈ വർഷത്തെ മലയാളം ക്ലാസ്സുകൾ കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ചു. ഒട്ടനവധി വിദ്യാർത്ഥികൾ ഇതിനോടകം തന്നെ ഈ ക്ലാസ്സുകളുടെ ഭാഗമായി പഠനം തുടങ്ങി. ‘മലയാളത്തെ രക്ഷിക്കുക, സംസ്കാരത്തെ തിരിച്ചറിയുക’ എന്ന ആശയം മുന്നോട്ടു വച്ചുകൊണ്ട് 1990 ൽ ആരംഭിച്ച ഈ സാംസ്കാരിക ദൗത്യത്തിൽ ഇതുവരെയായി പതിനായിരക്കണക്കിന് കുട്ടികളാണ് മലയാള ഭാഷാപഠനം പൂർത്തിയാക്കിയത് എന്ന് സംഘാ ട കർ അറിയിച്ചു.


Read Previous

ഉമ്മൻ ചാണ്ടി – സി വി പദ്മരാജൻ അനുസ്മരണം സംഘടിപ്പിച്ച് ഒ.ഐ.സി.സി കുവൈത്ത്

Read Next

ഓപ്പറേഷൻ സിന്ദൂറിൽ അഞ്ച് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായി ഡൊണാൾഡ് ട്രംപ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »