Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഊര്‍ജസ്വലനായി ചരിത്രം സൃഷ്ടിക്കുന്നു; നിര്‍ഭയം നിലപാട് തുറന്നു പറയും’; വെള്ളാപ്പള്ളിയെ പുകഴ്ത്തി വിഎന്‍ വാസവന്‍


കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മന്ത്രി വിഎന്‍ വാസവന്‍. സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ നിര്‍ഭയം നിലപാട് പറയുന്ന ആളാണ് വെള്ളാപ്പള്ളി യെന്നും വിശ്രമ ജീവിതം നയിക്കേണ്ട കാലഘട്ടത്തില്‍ ഊര്‍ജസലനായി ചരിത്രം സൃഷ്ടിക്കുന്നയാളാണ് അദ്ദേഹമെന്നും വിഎന്‍ വാസവന്‍ പറഞ്ഞു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി പദവിയില്‍ മൂന്ന് പതിറ്റാണ്ടുകള്‍ പൂര്‍ത്തീകരിച്ച വെള്ളാപ്പള്ളി നടേശന് സ്വീകരണം നല്‍കുന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘സാധാരണ നിലയില്‍ 56 വയസുകഴിയുമ്പോള്‍ പെന്‍ഷന്‍ ആയി എന്ന നിലയില്‍ വീട്ടില്‍ ഒതുങ്ങി ക്കൂടുന്ന അവസ്ഥയിലേക്കാണ് എല്ലാവരും വരുന്നതെങ്കില്‍, ഇവിടെ 56 വയസിന് ശേഷം പൊതു ജീവിതത്തിലേക്ക് കടന്നുവന്ന് ഊര്‍ജ്വസ്വലനായി ഒരുനാട്ടില്‍ ചരിത്രം സൃഷ്ടിക്കുന്ന തലത്തിലേക്ക് അദ്ദേഹം ഈ പദവിയെ എത്തിച്ചു. സമകാലീന രാഷ്ട്രീയ സാമൂഹിക വിഷയങ്ങളില്‍ അദ്ദേഹത്തിന് വ്യക്തമായ രൂപത്തില്‍ അഭിപ്രായങ്ങള്‍ പറഞ്ഞ് നിര്‍ഭയമായി മുന്നോട്ട് പോകുന്നു. അത് ഏത് തരത്തിലായാലും പറയാനുള്ളതെല്ലാം അദ്ദേഹം പറഞ്ഞുപോകും’.

വെള്ളാപ്പള്ളി ചുമതലയേല്‍ക്കുന്ന കാലഘട്ടത്തില്‍ എസ്എന്‍ഡിപി കുത്തഴിഞ്ഞ ഒരു പുസ്തകം പോലെ യുള്ള സംഘടനയായിരുന്നെങ്കില്‍ അതിനെ നന്നായി കൂട്ടിക്കെട്ടി ഒരുപുസ്തകമാക്കി രൂപാന്തരപ്പെടുത്തി, അടുക്കും ചിട്ടയുമുള്ള ഒരു സംഘടനയാക്കുന്നതില്‍ നേതൃത്വപരമായ പങ്കുവഹിച്ചു. ചരിത്രം സൃഷ്ടിച്ചാ ണ് ഓരോ ദിവസവും അദ്ദേഹം മുന്നോട്ടുപോകുന്നത്. ഏത് പ്രതിസന്ധി ഘട്ടത്തിലും സമൂദായംഗങ്ങളില്‍ ഓടിയെത്തും. മൂന്ന് പതിറ്റാണ്ടിലേറെക്കാലം സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി അനസ്യൂതം യാത്ര തുടരുകയാണ് വെള്ളാപ്പള്ളി. അദ്ദേഹത്തിന്റെ ജനറല്‍ സെക്രട്ടറി പദത്തിന് സവിശേഷങ്ങളായ ചില രൂപങ്ങളുണ്ട്. അത് തിരിച്ചറിയണം’ വിഎന്‍ വാസവന്‍ പറഞ്ഞു.


Read Previous

കാന്തപുരം എന്തു കുന്തമെടുത്തെറിഞ്ഞാലും പറയാനുള്ളത് പറയും, വർ​ഗീയതയാണെങ്കിൽ കേസെടുത്തോളൂ; വെല്ലുവിളിച്ച് വെള്ളാപ്പള്ളി

Read Next

സലാലയിൽ കെ​ട്ടി​ട​ത്തി​ന് തീപിടുത്തം: എട്ട് പേരെ രക്ഷപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »