Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ദി എഡ്ജ് ഓഫ് ലവ്’ വെബ്‌സീരിസ് പോസ്റ്റർ പ്രകാശനവും , ട്രൈലെര്‍ റിലീസും റിയാദില്‍ നടന്നു



റിയാദ് : മലയാളി ഓൺലൈൻ മീഡിയ ടുഡേയ്സ് റിയാദും ,സ്‌നാപ്‌സ്റ്റോറീസ് ചേർന്ന് അവതരിപ്പിക്കുന്ന ‘ദി എഡ്ജ് ഓഫ് ലവ്’ എന്ന വെബ്‌സിരീസിന്റെ പോസ്റ്റർ പ്രകാശനവും ,ട്രൈലെറും അസിസിയ നെസ്റ്റോ യിൽ വെച്ച് നടന്നു

സോഷ്യൽ മീഡിയ , ജീവകാരുണ്യ പ്രവർത്തകർ , ബിസിനസ് , മീഡിയ, സംഘടന പ്രവർത്തകർ തുടങ്ങി റിയാദിലെ അറിയപെടുന്ന മുഖങ്ങളാണ്‌ ദി എഡ്ജ് ഓഫ് ലവ്’ വെബ്‌സീരിസ് തിരശീലയില്‍ എത്തുന്നത് . അരുൺ കൃഷ്ണയാണ് സംവിധാനവും എഡിറ്റിങ്ങും എന്നിവ ചെയ്തിരിക്കുന്നത് മുഖ്യ റോളില്‍ മാളവിക അനിൽ , അഞ്ജലി സുധീർ എന്നിവര്‍ വേഷമിടുന്നു കഥ-തിരകഥ സജീർ ചിതറ, ക്രീയേറ്റീവ് ഹെഡ് സിയാദ് വർക്കല ,സംഗീതം ഷുഐബ് മരക്കാര്‍ , DOP & DIALOGUE ദിപു ജി ,PRO നൗഷാദ് അബ്ദുള്ളാഹ് ,നിര്‍മാണം ഷാജഹാൻ കോട്ടയം എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍

നെസ്റ്റോ ഹൈപ്പർ മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ജനറൽ മാനേജർ ഷിനോജ് , റിയാദ് ഇന്ത്യന്‍ മിഡിയാ ഫോറം ജനറൽ സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ എന്നിവർ ചേർന്ന് പോസ്റ്റർ പ്രകാശനം ചെയ്തു. അൽ റയാൻ പോളി ക്ലിനിക് മാനേജിംഗ് ഡയറക്ടര്‍ മുസ്താഖ് വി പി പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ ഷിഹാബ് കൊട്ടുകാട് ചിത്രത്തിന്‍റെ ട്രൈലെർ ലോഞ്ച് ചെയ്തു.

ആശംസകൾ നേർന്നു കൊണ്ട് ഫോർക്ക വൈസ് ചെയർമാൻ സൈഫ് കൂട്ടുങ്ങള്‍, ന്യൂ എജ് ജനറൽ സെക്രട്ടറി എം.സാലി പോറായി ,കലാഭവൻ ഷാരോൺ ഷെരീഫ് , പത്തനംതിട്ട ജില്ല അസോസിയേഷന്‍ ,മിത്രയുടെ പ്രസിഡന്റ് നൗഷാദ് ചിറ്റാർ ,ഷാജഹാൻ ചാവക്കാട് ജോൺസൻ മാർക്കോസ് എന്നിവർ സംസാരിച്ചു

വെബ്‌സീരീസ് മുഖ്യ പ്രായോചകര്‍ അൽറയാൻ ഗ്രൂപ്പ്, അൽബീനിയ ഗ്രൂപ്പ് , മൗസി മിസ്ററ് , നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് എന്നിവരാണ്. ഫഹദ് മേയോൻ ,അനിൽ കുമാർ ,സുധീർ പാലക്കാട് ,ഷാജഹാൻ കോട്ടയം ആഷിഫ് റസാഖ് അനിൽ കുമാർ ,രഞ്ജിനി അനിൽ ,ജിൽ ജിൽ മാളവൻ (JILSON) ,അൻവർ റഷീദ്, നുമീർ ഒമർ ,അനസ് മുഹമ്മദ് , ശ്രുതി ,DR .നാസില , ഇജാസ് , ജസീം, ടിൻസി,മുന്ന,എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഓഗസ്റ്റ് മാസം രണ്ടാം ആഴച്ചകളിൽ സോഷ്യൽ മീഡിയ ഫ്ലാറ്റുഫോമുകളായ ഇൻസ്റ്റാഗ്രാം ,ഫേസ്ബുക് ,യൂട്യൂബ് എന്നിവയിലൂടെ ആയിരിക്കും . ടുഡേയ്സ് റിയാദ് ,സ്‌നാപ്‌സ്റ്റോറീസ് ,മാള് 25എന്നീ സോഷ്യൽ മീഡിയ id കളിലൂടെ ആയിക്കും റിലീസ് ഉണ്ടാവുക


Read Previous

രാജിക്കു മുന്‍പ് ജഗ്ദീപ് ധന്‍കര്‍ രാഷ്ട്രപതി ഭവനിലെത്തി, അപ്രതീക്ഷിത സന്ദര്‍ശനത്തിന്‍റെ വിവരങ്ങള്‍ പുറത്ത്

Read Next

കേളി റോദ ഏരിയ സമ്മേളനം സെപ്തംബർ 26-ന; സംഘാടക സമിതി രൂപീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »