Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേളി റോദ ഏരിയ സമ്മേളനം സെപ്തംബർ 26-ന; സംഘാടക സമിതി രൂപീകരിച്ചു.



റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്ന
റോദ ഏരിയയുടെ 9-ാം ഏരിയ സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി സംഘാടക സമിതി രൂപീകരിച്ചു. റോദയിലെ സ്വാദ് ഓഡിറ്റോറിയത്തിൽ നടന്ന സംഘാടകസമിതി രൂപീകരണ യോഗത്തിൽ ഏരിയ കമ്മറ്റി അംഗം സലിം പി പി അധ്യക്ഷത വഹിച്ചു കേളി ട്രഷറർ ജോസഫ് ഷാജി ഉദ്ഘാടനം ചെയ്ത സംഘാടക സമിതി രൂപീകരണ യോഗത്തിൽ, ഏരിയ സെക്രട്ടറി ബിജി തോമസ് സംഘാടക സമിതി പാനൽ അവതരിപ്പിച്ചു.

സലിം പി.പി ചെയർമാൻ, ശ്രീജിത്ത് വൈസ് ചെയർമാൻ, സുരേഷ് ലാൽ കൺവീനർ, മുഹമ്മദ് ഷഫീക്ക് ജോ. കൺവീനർ, ഷാജി കെ.കെ സാമ്പത്തിക കൺവീനർ, ബബിഷ് ഭക്ഷണം, ശശിധരൻ പിള്ള സ്റ്റേജ് ആൻഡ് ഡെക്കറേഷൻ, ശ്രീകുമാർ വാസു പബ്ലിസിറ്റി, ഷാജി കെ.കെ സ്റ്റേഷനറി കമ്മറ്റി, പ്രഭാകരൻ ബേത്തൂർ ഹാൾ ക്രമീകരണം, നിസാർ ഷംസുദ്ദിൻ ഗതാഗത കമ്മിറ്റി എന്നിവരെ സബ് കമ്മറ്റി കൺവീനർമാരായും യോഗം തിരഞ്ഞെടുത്തു.

കേന്ദ്ര കമ്മറ്റി അംഗമായ പ്രദീപ് കൊട്ടാരത്തിൽ, രക്ഷാധികാരി കൺവീനർ സതീഷ് വളവിൽ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. ഏരിയ ജോയിന്റ് സെക്രട്ടറി ശ്രീകുമാർ വാസു സ്വാഗതവും സംഘാടക സമിതി കൺവീനർ സുരേഷ് ലാൽ നന്ദിയും പറഞ്ഞു.


Read Previous

ദി എഡ്ജ് ഓഫ് ലവ്’ വെബ്‌സീരിസ് പോസ്റ്റർ പ്രകാശനവും , ട്രൈലെര്‍ റിലീസും റിയാദില്‍ നടന്നു

Read Next

വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി അനുശോചിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »