Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മാധ്യമങ്ങളും ഇന്ത്യൻ ജനാധിപത്യവും”കേളി ന്യൂസനയ്യ ഏരിയ സെമിനാർ സംഘടിപ്പിച്ചു.


റിയാദ്: കേളി കലാസാംസ്‌കാരികവേദി  ന്യൂസനയ്യ ഏരിയായുടെ ഒൻപതാമത് സമ്മേളനത്തിൻ്റെ ഭാഗമായി ഏരിയ സാംസ്‌കാരിക കമ്മിറ്റിയുടെ നേതൃത്വത്തിൽ “മാധ്യമങ്ങളും ഇന്ത്യൻ ജനാധിപത്യവും” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ന്യൂസനയ്യ ദുബായി മാർക്കറ്റ് ഒയാസിസ് ഹാളിൽ സംഘടിപ്പിച്ച സെമിനാറിൽ ഏരിയ ജോയിന്റ്സെക്രട്ടറി തോമസ് ജോയി മോഡറേറ്ററായി.

കേളികേന്ദ്ര കമ്മറ്റി അംഗവും സാംസ്കാരിക കമ്മിറ്റി കൺവീനറുമായ ഷാജിറസാഖ് മുഖ്യ പ്രഭാഷണം നടത്തി. ഏരിയ സാംസ്കാരിക കമ്മിറ്റി ചെയർമാൻ  രാജേഷ് ഓണക്കുന്ന് പ്രബന്ധം അവതരിപ്പിച്ചു.
ഏരിയ കമ്മിറ്റി അംഗങ്ങളായ അബ്ദുൽ കലാം,ഷമൽരാജ്, താജുദീൻ, സജീഷ്, ഷൈജു ചാലോട്, വിവിധ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ രാജൻ,പ്രവീൺ,ഹരികുമാർ,കിങ്സ്റ്റൻ എന്നിവർ മാധ്യമങ്ങളും ഇന്ത്യൻ ജനാധിപത്യവും എന്ന വിഷയത്തെ ആസ്‌പദമാക്കി സംസാരിച്ചു.

ഏരിയ രക്ഷാധികാരി കൺവീനർ ബൈജു ബാലചന്ദ്രൻ, കേളി കേന്ദ്രകമ്മിറ്റി അംഗവും ഏരിയ സെക്രട്ടറിയുമായ ഷിബു തോമസ്, ഏരിയ പ്രസിഡൻറ് നിസാർ മണ്ണഞ്ചേരി, എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. കേളിയുടെ 12ാമത് കേന്ദ്രസമ്മേളനവുമായി ബന്ധപ്പെട്ട് വിവിധ ഏരിയകളിൽ സെമിനാറുകൾ, വിവിധ ഇനം ഗയിമുകൾ എന്നിവ അരങ്ങേറി വരികയാണ്. ഏരിയ സാംസ്‌കാരിക കമ്മിറ്റി കൺവീനർ ബേബി ചന്ദ്രകുമാർ സ്വാഗതവും ഏരിയ വൈസ്പ്രസിഡൻറ് അബ്ദുൽ നാസർ നന്ദിയും പറഞ്ഞു.


Read Previous

റിയാദ് എയർപോർട്ടിൽ വിമാനമിറങ്ങി മണിക്കൂറുകൾക്കുള്ളിൽ മരണം, മലയാളിയുടെ മൃതദേഹം നാട്ടിലേക്കയച്ചു

Read Next

വിസ നിയമ ലംഘനം: യു എ ഇയിൽ 32,000 പ്രവാസികൾ പിടിയിലായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »