Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വിസ നിയമ ലംഘനം: യു എ ഇയിൽ 32,000 പ്രവാസികൾ പിടിയിലായി


ദുബൈ: വിസ നിയമം ലംഘിച്ച്​ രാജ്യത്ത്​ തുടരുന്നവരെ കണ്ടെത്തുന്നതിനായി പരിശോധനകൾ ശക്തമാക്കി യു എ ഇ അധികൃതർ. ഈ വർഷം നടത്തിയ പരിശോധനയിൽ നിയമം ലംഘിച്ച​ 32,000 പ്രവാസികൾ പിടിയിലായതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്​, കസ്റ്റംസ്​ ആൻഡ്​ പോർട്ട്​ സെക്യൂരിറ്റി (ഐ സി പി) അധികൃതർ വ്യക്തമാക്കി. ​ഇത് സംബന്ധിച്ച കണക്കുകളും ഐ സി പി പുറത്തുവിട്ടു.

വിസ നിയമങ്ങൾ ലംഘിക്കുന്നവരുടെ എണ്ണം കുറയ്ക്കാനും പൊതു സുരക്ഷ ഉറപ്പാക്കാനുമാണ് യു എ ഇയിൽ പരിശോധനകൾ നടത്തുന്നത്. താമസ, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന പ്രവാസികളെ പിടി കൂടിയ ശേഷം ​നിയമനടപടി സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റികൾക്ക്​ കൈമാറും. അതുവരെ ഇവരെ കസ്റ്റഡിയിൽ സൂക്ഷിക്കുമെന്ന്​ ഐ സി പി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സഈദ്​ അൽ ഖൈലി പറഞ്ഞു.

കഴിഞ്ഞ വർഷം ഡിസംബർ 31വരെ രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. ഈ അവസരം ഉപയോഗി ച്ചു രാജ്യം വിടുന്നവർക്ക്​ നിയമ തടസ്സമില്ലാതെ തിരികെ വരാനും അനുമതി നൽകിയിരുന്നു. ​ആയിരക്ക ണക്കിന് പ്രവാസികളാണ് ​പൊതുമാപ്പ്​ ഉപയോഗപ്പെടുത്തി നാട്ടിലേക്ക് മടങ്ങിയത്. തൊഴിൽ നിയമങ്ങൾ ലംഘിച്ചും,പൊതു മാപ്പ് ഉപയോഗിക്കാതെയും രാജ്യത്ത് തുടരുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.


Read Previous

മാധ്യമങ്ങളും ഇന്ത്യൻ ജനാധിപത്യവും”കേളി ന്യൂസനയ്യ ഏരിയ സെമിനാർ സംഘടിപ്പിച്ചു.

Read Next

ജനമനസുകളില്‍ ജീവിക്കുന്ന എന്റെ പിതാവിന്റെ ഓര്‍മകള്‍ക്ക് ഭംഗം വരുത്താനാവില്ല: ചാണ്ടി ഉമ്മന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »