Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒഐസിസി “ഉമ്മൻ ചാണ്ടി സ്മൃതി പുരസ്കാരം” സി.ആർ മഹേഷ് എം.എൽ.എക്ക്


റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി ഏർപ്പെടുത്തിയ പ്രഥമ “ഉമ്മന്‍ ചാണ്ടി സ്മൃതി പുരസ്‌കാരം” കരുനാഗപ്പളളി എംഎല്‍എ സി ആര്‍ മഹേഷിന്. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ ആണ് ജേതാവിനെ പ്രഖ്യാപിച്ചത്. റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ വെച്ചാണ് പുരസ്കാര വ്യക്തിയുടെ പേര് പ്രഖ്യാപിച്ചത്.

കരുനാഗപ്പളളിയിലെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യം. മദ്യം, മയക്കുമരുന്ന് ഉള്‍പ്പെടെയുളള സാമൂഹിക തിന്മകള്‍ക്കെതിരെ ബോധവത്ക്ക രണവും, താഴെതട്ടിലുളളവരുടെ ശാക്തീകരണം ലക്ഷ്യമാക്കി നിരവധി പദ്ധതികള്‍ക്ക് നേതൃത്വം നല്‍കി തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് അവാര്‍ഡിന് അർഹനായത്.

കരുനാഗപ്പള്ളി മോഡല്‍ സ്‌കൂളില്‍ കേരള സ്റ്റുഡന്റ്‌സ് യൂണിയന്‍ യൂണിറ്റ് പ്രസിഡന്റായാണ് മഹേഷ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജില്‍ ബിരുദ പഠന കാലത്ത് കോളേജില്‍ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായി തെരഞ്ഞെടുത്തു. 2000ല്‍ ശാസ്താംകോട്ട ഡി.ബി കോളേജ് യൂണിയന്‍ ചെയര്‍മാനായി. തഴവ പഞ്ചായത്ത് അംഗമായിരുന്നു. ഇടതു കോട്ടയായ കരുനാഗപ്പളളിയില്‍ 2016ലെ തെരഞ്ഞെടുപ്പില്‍ കൈവിട്ടുപോയെങ്കിലും 2021ല്‍ തിരിച്ചുപിടിച്ചാണ് സിആര്‍ ശ്രദ്ധേയനായത്.

കെ.പി സി.സി ജനറൽ സെക്രട്ടറി പിഎ.സലീം, സി. ഹരിദാസ്, സോണി സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡിനർഹനായ ജനപ്രതിനിധിയെ തിരഞ്ഞെടുത്തത്. വിജയിക്കുള്ള അവാർഡ് പിന്നീട് നാട്ടിൽ വെച്ച് വിതരണം ചെയ്യുമെന്നും റിയാദ് ഒഐസിസി ഭാരവാഹികൾ അറീയിച്ചു.


Read Previous

റിയാദ് പ്രവാസി സമൂഹം കേരളത്തിന്റെ വിപ്ലവ നായകനെ അനുസ്മരിച്ചു.

Read Next

ബ്യൂട്ടി പാർലറിലെ ജോലിക്കായി ദുബൈയിൽ, ‘കൈയിൽ ആർക്കോ കൊടുക്കാനുള്ള ബാഗ്’; മകളെ ചതിയിൽപ്പെടുത്തിയെന്ന് അമ്മയുടെ പരാതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »