Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വിഎസിനെതിരെ പറഞ്ഞവർക്ക് സ്ഥാനക്കയറ്റം കിട്ടി’; സംസ്ഥാന സമ്മേളനത്തിൽ വി എസ് അച്യുതാനന്ദനെതിരെ ക്യാപിറ്റൽ പണിഷ്മെന്റ് പ്രയോഗമുണ്ടായെന്ന് എ സുരേഷ്


ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ വി എസ് അച്യുതാനന്ദനെതിരെ ക്യാപിറ്റൽ പണിഷ്മെന്റ് പ്രയോഗമുണ്ടായെന്ന് മുൻ പിഎ എ സുരേഷ്. ആലപ്പുഴ സമ്മേളനം വിഎസിനെ അധിക്ഷേപിക്കാൻ വേണ്ടി മാത്രമാണ് നടത്തിയതെന്ന് പറഞ്ഞ സുരേഷ് വിഎസിനെതിരെ പറഞ്ഞവർക്കെല്ലാം സ്ഥാനക്കയറ്റം കിട്ടിയെന്നും കൂട്ടിച്ചേർത്തു. ആലപ്പുഴ സമ്മേളനത്തില്‍ വിഎസിനെ അധിക്ഷേപിച്ച യുവ വനിത നേതാവ് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലെത്തിയെന്നും സുരേഷ് പറഞ്ഞു.

2012-ലെ സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ വി എസ് അച്യുതാനന്ദനെതിരെ ക്യാപിറ്റൽ പണിഷ്മെന്റ് പ്രയോഗമുണ്ടായി. 2015-ൽ ക്യാപിറ്റൽ പണിഷ്മെന്റ് പ്രയോഗം മാത്രമായിരുന്നില്ല, നിരവധി പരാമർശങ്ങളുണ്ടായെന്നും എ സുരേഷ് പറഞ്ഞു. വിഎസിനെതിരെ അതിരൂക്ഷമായി പറഞ്ഞവര്‍ക്കെല്ലാം സ്ഥാനക്കയറ്റം കിട്ടിയിട്ടുണ്ടെന്നും സംസ്ഥാന കമ്മിറ്റിയില്‍ വരെ സ്ഥാനം കിട്ടിയവരുണ്ടെന്നും സുരേഷ് കൂട്ടിച്ചേർത്തു.

ആലപ്പുഴ സമ്മേളനത്തിലെ വിഎസിന്‍റെ വിവാദ ഇറങ്ങിപോകലിന് പിന്നിൽ യുവ വനിത നേതാവിന്‍റെ പരാമര്‍ശമെന്ന് വെളിപ്പെടുത്തി മുതിർന്ന സിപിഎം നേതാവ് സുരേഷ് കുറുപ്പ് രംഗത്തെത്തിയതിന് പിന്നാലെയാണ് വിഎസിന്റെ മുൻ പിഎ എ സുരേഷ് രംഗത്തെത്തിയത്. മാതൃഭൂമി വാരാന്തപതിപ്പിൽ എഴുതിയ ലേഖനത്തിലാണ് സുരേഷ് കുറുപ്പ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. വിഎസ് അച്യുതാനന്ദന് യുവ വനിത നേതാവ് ക്യാപിറ്റൽ പണിഷ്മെന്‍റ് നടത്തണമെന്ന് പറഞ്ഞുവെന്നാണ് സുരേഷ് കുറുപ്പിന്റെ വെളിപ്പെടുത്തൽ.


Read Previous

ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ ചർച്ചയില്ല; കേരള എംപിമാരുടെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി, ഇരുസഭകളിലും പ്രതിഷേധം

Read Next

പഹൽഗാം ആക്രമണത്തിന് പിന്നിൽ ഇന്ത്യൻ ഭീകരർ ആയിക്കൂടെ?’; അക്രമികൾ പാകിസ്ഥാനിൽ നിന്നാണ് വന്നതിന് തെളിവുണ്ടോയെന്ന് പി ചിദംബരം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »