ശത്രു മുട്ടുമടക്കിയപ്പോള്‍ എന്തിന് അവസാനിപ്പിച്ചു; ഓപ്പറേഷന്‍ സിന്ദൂറില്‍ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി


ശത്രു മുട്ടുമടക്കിയപ്പോള്‍ ഓപ്പറേഷന്‍ സിന്ദൂര്‍ എന്തിന് അവസാനിപ്പിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോക്‌സഭയില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കുന്നതിനിടയിലാണ് രാഹുല്‍ ഗാന്ധി ചോദ്യവുമായി രംഗത്തെത്തിയത്.

പാകിസ്ഥാന്‍ പറയുന്നത് കേട്ട് എന്തിന് ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. സൈനിക നടപടി നിര്‍ത്താന്‍ പാകിസ്താന്‍ ഇന്ത്യയോട് യാചിച്ചുവെന്ന് രാജ്നാഥ് സിങ് സഭയില്‍ പറഞ്ഞതോടെയാണ് രാഹുല്‍ ഇടപെട്ടത്. ശത്രു മുട്ടുമടക്കിയപ്പോള്‍ എന്തിന് നിര്‍ത്തി? നമ്മള്‍ എപ്പോള്‍ മുതലാണ് പാകിസ്താനെ അനുസരിക്കാന്‍ തുടങ്ങിയതെന്നും രാഹുല്‍ ചോദിച്ചു.

രാഹുലിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി എല്ലാ സൈനിക, രാഷ്ട്രീയ ലക്ഷ്യങ്ങളും കൈവരിച്ചതിന് ശേഷം മാത്രമാണ് ഇന്ത്യ പിന്മാറിയതെന്ന് രാജ്‌നാഥ് തിരിച്ചടിച്ചു. അതെ, നമ്മള്‍ ഭീകര താവളങ്ങള്‍ തകര്‍ത്തു. നമ്മള്‍ പ്രതികാരം ചെയ്തു. നമുക്ക് ഒരു നഷ്ടവും സംഭവിച്ചില്ലെന്നും രാജ്‌നാഥ് സിംഗ് പ്രതികരിച്ചു.


Read Previous

ചരിത്രപരമായ നീക്കം, ഐതിഹാസിക നടപടി; ഓപ്പറേഷന്‍ സിന്ദൂറില്‍ ട്രംപിന്റെ ഇടപെടല്‍ തള്ളി രാജ്‌നാഥ് സിംഗ്

Read Next

സിപിഎമ്മിനെ സഹായിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശ്രമിക്കുന്നത്; ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്ത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »