Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേളി ബത്ത ഏരിയ സമ്മേളനം ലോഗോ പ്രകാശനം ചെയ്തു


റിയാദ്:  കേളി കലാ സാംസ്കാരിക വേദി ബത്ഹ ഏരിയായുടെ പത്താമത് സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു . ബത്ഹ ലൂഹ ഹാളിൽ നടന്ന പ്രകാശന ചടങ്ങിൽ സമ്മേളന സംഘാടക സമിതി കൺവീനർ ഫക്രുദീൻ സ്വാഗതമാശംസിച്ചു . ബത്ഹ ഏരിയ പ്രസിഡന്റ് ഷഫീഖ് അങ്ങാടിപ്പുറം അധ്യക്ഷനായി . ബത്ഹ രക്ഷാധികാരി സമിതി കൺവീനർ മോഹൻദാസ് ലോഗോ ഏരിയ സെക്രട്ടറി രാമകൃഷ്ണന് കൈമാറി പ്രകാശന കർമ്മം നിർവ്വഹിച്ചു .

മർഗ്ഗബ് രക്ഷാധികാരി സമിതി അംഗമായ സിജിൻ കൂവള്ളൂരാണ് ലോഗോ ഡിസൈൻ ചെയ്തത് . കേളി മുഖ്യ രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ , കേളി വൈസ് പ്രസിഡന്റ് രജീഷ് പിണറായി ,കേളി കേന്ദ്ര കമ്മറ്റി അംഗവും കേന്ദ്ര സാംസ്കാരിക കമ്മറ്റി കൺവീനറുമായ ഷാജി റസാക്ക് , കേന്ദ്ര കമ്മറ്റി അംഗവും ഏരിയ ട്രഷററുമായ ബിജു തായമ്പത്ത് , ഏരിയ രക്ഷാധികാരി സമിതി അംഗങ്ങൾ , ഏരിയ കമ്മറ്റി അംഗങ്ങൾഎന്നിവരെ കൂടാതെ വിവിധ യൂണിറ്റുകളിൽ നിന്നായി നിരവധി അംഗങ്ങളും സന്നിഹിതരായിരുന്നു . കേളിയുടെ പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ആഗസ്ത് 15 ന് കോടിയേരി ബാലകൃഷ്ണൻ നഗറിൽ ബത്ഹ ഏരിയയുടെ പത്താമത് സമ്മേളനം അരങ്ങേറും


Read Previous

ഒ.ഐ.സി.സി രുചിമേള 2025′ പ്രോമോ വീഡിയോ ചാണ്ടി ഉമ്മൻ എം.എൽ.എ പുറത്തിറക്കി.

Read Next

അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളം കൈവരിച്ച നേട്ടം തകർക്കരുത്; കേളി സനയ്യ അർബൈൻ സമ്മേളനം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »